KeralaLatest NewsNews

മൃതദേഹത്തില്‍നിന്ന്‌ ഫോണ്‍ കവര്‍ന്നെന്ന ആരോപണം; പൊലീസുകാരനെതിരെ നടപടി

കണ്ണൂര്‍: മൃതദേഹത്തില്‍നിന്ന്‌ മൊബൈല്‍ഫോണ്‍ മോഷ്ടിച്ചെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന പൊലീസുകാരനെ സസ്പെൻഡ് ചെയ്‌തു. ചക്കരക്കല്‍ പൊലീസ്‌ സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ്‌ ഓഫീസര്‍ സി കെ സുജിത്തിനെയാണ്‌ അന്വേഷണവിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. ഒരു വര്‍ഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൂടാളിയില്‍ ആത്മഹത്യ ചെയ്‌ത പെണ്‍കുട്ടിയുടെ മൃതദേഹത്തിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാണ് പരാതി.

Read also: മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ വന്നതാണെന്ന ആരോപണം തള്ളി എസ്.പി

2018 ഒക്ടോബര്‍ നാലിനാണ്‌ പൂവത്തൂരിൽ ഇരുപതുകാരിയെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്‌. മട്ടന്നൂര്‍ എസ്‌ഐയായിരുന്ന ശിവന്‍ ചോടോത്തും സീനിയര്‍ സിവില്‍ പൊലീസ്‌ ഓഫീസര്‍ സുജിത്തും ചേര്‍ന്നായിരുന്നു അന്ന് ഇന്‍ക്വസ്‌റ്റ്‌ നടത്തിയത്‌. മൃതദേഹത്തില്‍നിന്ന്‌ ലഭിച്ച ഫോൺ സുജിത്ത്‌ ബന്ധുക്കളെ ഏല്‍പ്പിക്കുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്‌തില്ല. തുടർന്ന് പെൺകുട്ടിയുടെ പിതാവ് പരാതി നൽകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button