ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗദി സന്ദര്‍ശനം വന്‍ വിജയം. ഊര്‍ജ, വാണിജ്യ, ഭീകര വിരുദ്ധ മേഖലയിലെ സഹകരണം ഉള്‍പ്പെടെ പന്ത്രണ്ട് മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. ഗള്‍ഫ് രാജ്യങ്ങളിലേക്കുളള രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ തിരിച്ചെത്തി. സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദി നേതാക്കളുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തി. സൗദി കിരീടാവകാശിയുമായി നിക്ഷേപ സാധ്യതകളെ കുറിച്ചും പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു.
തിങ്കളാഴ്ച രാത്രി റിയാദിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ സ്വീകരണമാണ് സൗദിയില്‍ ലഭിച്ചത്. തുടര്‍ന്ന് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ആഗോള നിക്ഷേപക വേദിയില്‍ വെച്ച് സൗദി വിഷന്‍ 2030 ന് പ്രധാനമന്ത്രി പിന്തുണ വാഗ്ദാനം ചെയ്തു. സഹകരണത്തിന്റെ ഭാഗമായി സൗദി അരാംകോ ഇന്ത്യയില്‍ വന്‍ നിക്ഷേപമാണ് നടത്തുക.
Post Your Comments