Latest NewsKeralaNews

കാലാവസ്ഥാ ഭീഷണി; കൊല്ലം ബീച്ചില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്

കൊല്ലം: കാലാവസ്ഥാ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ കൊല്ലം ബീച്ചില്‍ ഇന്നും നാളെയും സന്ദര്‍ശകർക്ക് വിലക്ക്. നവംബര്‍ രണ്ട് വരെ മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലയില്‍ ബുധനാഴ്ച (ഒക്ടോബര്‍ 30) വൈകിട്ട് ആറു മുതല്‍ നാളെ രാവിലെ ആറു വരെ യാത്രാ നിരോധനവും ഏര്‍പ്പെടുത്തി. അത്യാവശ്യത്തിന് ഒഴികെ മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം എന്ന് കളക്ടര്‍ വ്യക്തമാക്കി. കെട്ടുറപ്പില്ലാത്ത വീടുകളാണെങ്കില്‍ ക്യാപുകളിലേക്ക് മാറണമെന്നും ഇതിനായി സഹായം ആവശ്യമുള്ളവര്‍ 1077 എന്ന നമ്പറില്‍ വിളിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അറബിക്കടലില്‍ രൂപമെടുത്ത അതിതീവ്രന്യൂനമര്‍ദത്തെ തുടര്‍ന്ന് ശക്തമായ കാറ്റും മഴയുമാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. ന്യൂനമര്‍ദം ഒന്നാം തിയതി വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറിയേക്കുമെന്നും റിപ്പോർട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button