കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സിന് ഹോം ഗ്രൗണ്ടായ കൊച്ചി വിടേണ്ടിവരില്ല. പ്രശ്നങ്ങളെക്കുറിച്ച് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സിന് കൊച്ചി വിടേണ്ടിവരില്ലെന്നും പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്തൊക്കെ ചെയ്യണമെന്ന് ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന. പ്രശ്നപരിഹാരത്തിനായി സമിതിയെ നിയോഗിച്ചേക്കും. വിഷയം കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കായിക മന്ത്രി ഇ.പി. ജയരാജന് പ്രാഥമികനിര്‍ദേശം നല്‍കിയതായും റിപ്പോർട്ടുണ്ട്. ഐ.എസ്.എല്‍. കൊച്ചിയില്‍ നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍ ഫേസ്ബുക്കിൽ പോസ്റ്റ് ഇടുകയും ചെയ്‌തിരുന്നു.
Read also: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യചിഹ്നമായി ‘കേശു’
ചോദിക്കുന്നത്ര സൗജന്യപാസ് നല്‍കിയില്ലെങ്കില്‍ ഉപദ്രവിക്കുന്നരീതിയിലാണ് വിവിധ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ഇടപെടുന്നതെന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് അറിയിച്ചത്. അടുത്ത സീസണില്‍ മറ്റേതെങ്കിലും നഗരത്തിലേക്ക് മാറാനാണ് ആലോചിച്ചത്. ഇതോടെ സര്‍ക്കാര്‍ പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു.
Post Your Comments