![indigo](/wp-content/uploads/2019/06/61594-indigo-reuters.jpg)
മുംബൈ: നിയോ വിഭാഗത്തില്‍പ്പെടുന്ന പുതിയ 300 വിമാനങ്ങള്‍ക്ക് ഓർഡർ നൽകി ഇന്‍ഡിഗോ. ലോകത്തെ വിമാനക്കമ്പനികള്‍ക്ക് ഏറെ പ്രിയപ്പെട്ട എ320 നിയോ വിഭാഗത്തില്‍പ്പെട്ട വിമാനങ്ങളാണ് എയര്‍ബസില്‍ നിന്ന് ഇന്‍ഡിഗോ വാങ്ങുന്നത്. ക്യാറ്റലോഗ് വില അനുസരിച്ച് മൊത്തം 33 ബില്യണ്‍ ഡോളര്‍ ഇടപാടാണിത്. നിലവില്‍ 250 വിമാനങ്ങള്‍ ഉള്‍പ്പെടുന്ന ഇന്‍ഡിഗോ ഫ്‌ളീറ്റിലേക്ക് വന്‍ വാങ്ങല്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ആകെ വിമാനങ്ങളുടെ എണ്ണം 550 ആയി മാറും. എയര്‍ബസിന് ഒരു എയര്‍ലൈന്‍ കമ്ബനിയില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും വലിയ ഓര്‍ഡറാണിത്.
Post Your Comments