കൊച്ചി: സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചയായതിനെത്തുടർന്ന് മേയര്‍ സൗമിനി ജെയിനെ പരോക്ഷമായി വിമര്‍ശിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് ഹൈബി ഈഡന്‍ എം.പി. മുക്കി. ഹൈബിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. അതിനു പിന്നാലെയാണ് പോസ്റ്റ് അപ്രത്യക്ഷമായത്.
സൗമിനി ജെയിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം. സൗമിനി ജെയിന്‍ തേവര കോളേജിലെ പഴയ എസ്‌എഫ്‌ഐക്കാരിയാണെന്നും കോണ്‍ഗ്രസിന്റെ സംസ്‌കാരം പഠിക്കാന്‍ ഒമ്ബത് കൊല്ലം മതിയാകില്ലെന്നുമായിരുന്നു ഹൈബിയുടെ വിമര്‍ശനം. നേരത്തെ ഉപതിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയും ഹൈബി ഈഡന്‍ മേയര്‍ക്കെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരുന്നു. കൊച്ചി മേയര്‍ സൗമിനി ജെയിന്‍ പരാജയമാണെന്നും മേയര്‍ സ്ഥാനത്ത് തുടരണമോയെന്ന് പാര്‍ട്ടി തീരുമാനിക്കണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടിരുന്നു.
ALSO READ: ഇത് കോണ്‍ഗ്രസാണ് സഹോദരി, ഫാസിസം എസ്എഫ്‌ഐയിലേ നടക്കൂ; സൗമിനി ജെയിനിനെതിരെ ഒളിയമ്പുമായി ഹൈബി ഈഡന്‍
‘ഇത് കോണ്‍ഗ്രസാണ് സഹോദരി.. തേവര കോളേജിലെ പഴയ എസ്‌എഫ്‌ഐകാരിക്ക് ഒമ്ബത് വര്‍ഷം മതിയാവില്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സംസ്‌കാരവും ചരിത്രവും പഠിക്കാന്‍. ഫാസിസം എസ്.എഫ്.ഐയിലേ നടക്കൂ… ഇത് കോണ്‍ഗ്രസാണ് എന്നായിരുന്നു ഹൈബിയുടെ പോസ്റ്റ്.
ചോദ്യങ്ങള്‍ക്ക് നഗരസഭയ്ക്ക് കൃത്യമായ ഉത്തരമില്ല. നഗരസഭക്കെതിരായ ജനരോഷം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് പാര്‍ട്ടിക്ക് പാഠമാകണം. നഗരസഭയുടെ വീഴ്ച പാര്‍ട്ടിക്ക് തിരിച്ചടിയായി. വോട്ടുകള്‍ ചോര്‍ന്നു. തിരുത്തല്‍ നടപടിക്ക് നഗരസഭ തയ്യാറാകണം. ഇല്ലെങ്കില്‍ ജനം തിരുത്തിക്കും. വിവാദങ്ങളില്‍ കെപിസിസി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Post Your Comments