Latest NewsUAEIndiaNews

റിയാദ് കൂടിക്കാഴ്ച്ച: ഒരുമിച്ച് നിന്ന് ഭീകരവാദം തുടച്ചു നീക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സല്‍മാന്‍ രാജാവും

റിയാദ്: ഒരുമിച്ച് നിന്ന് ഭീകരവാദം തുടച്ചു നീക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സല്‍മാന്‍ രാജാവും പറഞ്ഞു. റിയാദ് കൂടിക്കാഴ്ച്ചയിലാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്. ആഗോള നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് റിയാദില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ ഭീകരത പ്രധാന ചര്‍ച്ചാവിഷയമായി.
ഊർജ മേഖലയിലടക്കം ഉഭയകക്ഷിബന്ധം ശക്തമാക്കുന്ന പന്ത്രണ്ട് കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു.

എണ്ണ, പ്രകൃതി വാതകം, സമുദ്ര സുരക്ഷ, വ്യാപാര വ്യവസായിം, കൃഷി തുടങ്ങിയ മേഖലകളില്‍ ഉഭയകക്ഷിബന്ധം ശക്തമാക്കുന്ന പന്ത്രണ്ടു കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ഭീകരതയും മേഖലയിലെ നിലവിലെ സാഹചര്യങ്ങളുമാണ് ചര്‍ച്ചയായത്.

ALSO READ: പൊതുതെരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയുടെ നിർദേശം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം; ബോറിസ് ജോൺസന് തിരിച്ചടി

സൗദി പങ്കാളിത്തത്തോടെ മഹാരാഷ്ട്രയില്‍ തുടങ്ങാനിരിക്കുന്ന ഓയിൽ റിഫൈനറിയുടെ തുടര്‍ നടപടികളും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ ഔട്ട്ലെറ്റുകള്‍ സൗദിയില്‍ തുടങ്ങുന്നതുസംബന്ധിച്ച കാര്യത്തിലും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. ജോര്‍ദ്ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനായും മോദി ചര്‍ച്ച നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button