ഡല്‍ഹി : സംസ്ഥാനത്ത് കഴിഞ്ഞദിവസം പാലക്കാട് അഗളി വനത്തില്‍ തണ്ടര്‍ബോര്‍ട്ടും മാവോവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാലിപ്പോള്‍ മാവേവാാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ പത്ത് സംസ്ഥാനങ്ങളില്‍ 3,700 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടിരിക്കുന്നത് ഛത്തീസ്ഗഡില്‍ ആണ്. 2010 വരെ ചത്തീസ്ഗഡ് ഉള്‍പ്പെടെയുള്ള പത്ത് സംസ്ഥാനങ്ങളില്‍ 10,660 മാവോവാദി ആക്രമണമാണ് നടന്നിട്ടുള്ളത്. ഇതില്‍ 3,749 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ബീഹാര്‍, ഒഡീഷ, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവയാണ് രാജ്യത്ത് മാവോവാദി ഭീകത കൂടുതലുള്ള സംസ്ഥാനങ്ങള്‍. 2018 -2019 വര്‍ഷത്തില്‍ രാജ്യത്ത് നടന്ന 88 ശതമാനം മരണങ്ങള്‍ക്കും അക്രമ സംഭവങ്ങള്‍ക്കും കാരണക്കാര്‍ മാവോയിസ്റ്റുകളാണ്. കൂടാതെ നിലവില്‍ ഉള്ളതില്‍ നിന്നും കൂടുതല്‍ പ്രദേശങ്ങളിലേക്ക് സ്വാധീനം വ്യാപിപ്പിക്കാന്‍ ശ്രമിച്ചതായും ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments