Latest NewsKeralaNews

തൈക്കാട് ആശുപത്രിയില്‍ സെപ്റ്റിക് ടാങ്ക് പൊട്ടിയൊഴുകി ഗുരുതര ആരോഗ്യഭീഷണി : നടപടിയുമായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍

തിരുവനന്തപുരം : തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ സെപ്റ്റിക് ടാങ്ക് പൊട്ടിയൊഴുകി ഗുരുതര ആരോഗ്യഭീഷണിയുർത്തുന്നുവെന്ന പരാതി ഉയർന്നതോടെ ശക്തമായ നടപടിയുമായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. പൊതുമരാമത്ത് ബില്‍ഡിങ്‌ വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനീയര്‍ മൂന്നാഴ്ചയ്ക്കകം ഇതേകുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് അറിയിച്ചു. പരാതി എത്രയും വേഗം പരിഹരിക്കണമെന്ന്  കർശന നിർദേശം നൽകി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ചെയ്ത കേസിലാണ് കമ്മിഷന്റെ  നടപടി. പൊതുമരാമത്ത് വകുപ്പിനാണ് ആശുപത്രിയിലെ ഡ്രെയിനേജ് സംവിധാനത്തിന്റെ ചുമതല.

ഒരു മാസത്തിലേറെയായി ആശുപത്രി വളപ്പിലുള്ള പാര്‍ക്കിങ്‌ ഏരിയയിലെ എ. സി.ആര്‍. ലാബിനു സമീപത്തെ സെപ്റ്റിക് ടാങ്കാണ് ഒരു മാസത്തിലേറെയായി പൊട്ടിയൊലിക്കുന്നത്. മഴക്കാലമായതോടെ പ്രദേശം മുഴുവന്‍ കക്കൂസ് മാലിന്യം പടര്‍ന്ന് ദുര്‍ഗന്ധം വമിക്കുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്. ആശുപത്രിയിലെത്തുന്ന രോഗികളും സന്ദര്‍ശകരും മാലിന്യം ചവിട്ടിവേണം പ്രവേശിക്കാന്‍. ഇത് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. പാര്‍ക്കിങ്‌ ഏരിയയിലെ ഓടകള്‍ ചെളിയും മാലിന്യങ്ങളും നിറഞ്ഞ് അടഞ്ഞ അവസ്ഥയാണ്. സെപ്റ്റിക് ടാങ്ക് നിറഞ്ഞ് കക്കൂസ്‌മാലിന്യം പുറത്തേക്ക് ഒഴുകുന്നത് പതിവാണെന്നും പരാതിയുണ്ട്.

Also read : സ്ത്രീകള്‍ക്ക് നീതി ലഭിക്കാന്‍ നിയമങ്ങള്‍ പൊളിച്ചെഴുതണമെന്ന് വനിതാ കമ്മീഷന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button