തിരുവനന്തപുരം: മലപ്പുറം താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിയമസഭയില്‍ പ്രതിപക്ഷം. എത്രകൊന്നാലും രക്തദാഹം തീരാത്ത പാര്‍ട്ടിയാണ് സിപിഎമ്മെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സിപിഎം നേതാവ് പി. ജയരാജന്‍ മരണദൂതനാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, പി. ജയരാജന്‍ താനൂരില്‍ വന്നുപോയതിന് ശേഷമാണ് കൊലപാതകമുണ്ടായതെന്നും കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്നും എം.കെ മുനീര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേസില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നായിരുന്നു ഇതിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും മൂന്ന് പേരെ തിരിച്ചറിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ALSO READ: മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു, പിന്നില്‍ സി.പി.എമ്മെന്ന് ആരോപണം
എന്നാല്‍ പി.ജയരാജനെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചില്ലെന്നത് ശ്രദ്ധേയമായി. ജയരാജനെതിരായ പ്രതിപക്ഷ ആരോപണങ്ങളില്‍ അദ്ദേഹം മറുപടി പറഞ്ഞില്ല. കേസില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സമാധാന അന്തരീക്ഷം വേണമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
Post Your Comments