Life StyleHome & Garden

പനിനീര്‍പ്പൂക്കള്‍ വിടരട്ടെ ഇനി നിങ്ങളുടെ പൂന്തോട്ടത്തിലും; റോസാ ചെടികള്‍ നടുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

പൂന്തോട്ടത്തില്‍ പലനിറങ്ങളില്‍ വിടര്‍ന്നു നില്‍ക്കുന്ന പനിനീര്‍പ്പൂക്കള്‍… അന്തരീക്ഷത്തിലെങ്ങും പടരുന്ന സൗരഭ്യം. പൂക്കളിലെ തേനുണ്ണാന്‍ വിരുന്നെത്തുന്ന പൂമ്പാറ്റകള്‍. പ്രഭാതത്തില്‍ ആ പനിനീര്‍ ഗന്ധം ശ്വസിച്ചുകൊണ്ട് മനോഹരങ്ങളായ ആ പൂക്കളെ കണികണ്ടുണരുന്നതിനെപ്പറ്റി ഒന്ന് ആലോചിച്ച് നോക്കൂ… എത്ര സുന്ദരമാണല്ലേ? എന്നാല്‍ വീട്ടില്‍ റോസച്ചെടികള്‍ നട്ടാല്‍ പലപ്പോഴും വിടരുക ഒന്ന് രണ്ട് കുഞ്ഞുപൂക്കള്‍ മാത്രമായിരിക്കും. ഒരിക്കലും നമ്മള്‍ പ്രതീക്ഷിച്ച പോലെ പൂക്കുകയില്ല. പലരും പരാതിപ്പെടാറുള്ള ഒരു കാര്യമാണിത്. എന്നാല്‍ ഇത്തരി ഒന്ന് ശ്രദ്ധിച്ചാല്‍ മതി, വീട്ടില്‍ മനോഹരമായൊരു പൂന്തോട്ടം ഉണ്ടാക്കിയെടുക്കാം.

ALSO READ: മട്ടുപ്പാവിലാണോ കൃഷിചെയ്യുന്നത്? എങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണേ…

ചെറിയ ചട്ടികളിലോ പോളിത്തീന്‍ കവറിലോ നട്ട് കിളിര്‍പ്പിച്ചെടുത്ത തൈകളാണ് ഇങ്ങനെ നടുന്നതിന് ഏറ്റവും അനുയോജ്യം. 60 സെന്റീമീറ്റര്‍ മുതല്‍ 80 സെന്റീമീറ്റര്‍ വരെ ഇടയകലം ഇട്ട്, 60 സെ.മീ. നീളവും വീതിയും ആഴവും ഉള്ള കുഴികളില്‍ ചെടികള്‍ നടാവുന്നതാണ്. സൗകര്യം കുറവാണെങ്കില്‍ ചെടിച്ചട്ടികളിലും നടാം. കുഴികളില്‍ മേല്‍മണ്ണും 4കിലോ മുതല്‍ 8 കിലോ വരെ ഉണക്കിപ്പൊടിച്ച ചാണകവും ഏകദേശം 100 ഗ്രാം എല്ലുപൊടിയും ചേര്‍ത്ത് കൂട്ടിയോജിപ്പിച്ച് നിറയ്ക്കുക. തൈകള്‍ വേരുകള്‍ പൊട്ടാതെ ഇളക്കിയെടുത്ത് ഇങ്ങനെ നിറച്ച കുഴികളില്‍ നടാം. ബഡ് ചെയ്ത തൈകള്‍ മുകുളം മണ്ണിനു മുകളില്‍ വരത്തക്കവണ്ണമാണ് നടുന്നത്. നട്ടതിനുശേഷം നല്ലതുപോലെ നനച്ചുകൊടുക്കാം.

ROSE

ചെടിച്ചട്ടികളിലാണ് നടുന്നതെങ്കില്‍ 35 സെന്റീ മീറ്റര്‍ ഉയരവും 30 സെന്റീ മീറ്റര്‍ വ്യാസവുമുള്ള ചട്ടികളാണ് തെരഞ്ഞെടുക്കേണ്ടത്. അധിക ജലം പുറത്തേക്ക് കളയുന്നതിലേക്കായി ചട്ടികളില്‍ രണ്ടോ മൂന്നോ ദ്വാരങ്ങള്‍ ഇടാം. മൂന്നുഭാഗം വളക്കൂറുള്ള മേല്‍മണ്ണും, രണ്ടുഭാഗം ചാണകപ്പൊടിയും, ഒരുഭാഗം മണലും ഏകദേശം 50-75ഗ്രാം വരെ എല്ലുപൊടിയും ചേര്‍ത്താണ് ചട്ടികളിലേയ്ക്കുള്ള ഈ മിശ്രിതം നിറയ്ക്കുന്നത്. ഇതില്‍ ചെടികള്‍ നടാം.
ചട്ടിയില്‍ നിറയ്ക്കുന്ന മണ്ണ് മൂന്നുമാസം ഒന്ന് ഇളക്കിക്കൊടുക്കുന്നത് ചെടികളുടെ വളര്‍ച്ചയ്ക്കും വേരോട്ടത്തിനും നല്ലതാണ്.

ALSO READ: സ്ഥലം കുറവാണോ ബാല്‍ക്കണിയിലൊരുക്കാം പൂന്തോട്ടം

കൃത്യമായ വളപ്രയോഗം റോസയ്ക്ക് ആവശ്യമാണ്. ആദ്യത്തെ പൂവ് ആദ്യത്തെ പൂവ് വിരിയുന്നതുവരെ 2 കിലോഗ്രാം മുതല്‍ 5 കിലോഗ്രാം വരെ അളവില്‍ ചാണകമോ കമ്പോസ്റ്റോ നല്‍കേണ്ടതാണ്. പൂവ് വിരിഞ്ഞുകഴിയുമ്പോള്‍ 50ഗ്രാം കടലപ്പിണ്ണാക്ക് ചെടികള്‍ക്ക് നല്‍കേണ്ടതാണ്. രണ്ടോ മൂന്നോ കിലോഗ്രാം പച്ചച്ചാണകമോ നിലക്കടലപ്പിണ്ണാക്കോ 4 ദിവസം മുതല്‍ 7 ദിവസം വരെ 5 ലിറ്റര്‍ പച്ചവെള്ളത്തില്‍ ഇട്ടുകലക്കിയെടുന്ന ലായനി ഒരുചെടിക്ക് അരലിറ്റര്‍ എന്ന് തോതില്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് നല്‍കാം. വളപ്രയോഗങ്ങള്‍ കഴിഞ്ഞാല്‍ ചെടി നനച്ചുകൊടുക്കേണ്ടത് അത്യാവശ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button