ദീപാവലി നാളില്‍ മധുരമില്ലെങ്കില്‍ പിന്നെ എന്ത് ആഘോഷം അല്ലേ? എന്നാല്‍ പലപ്പോഴും നാം ബേക്കറികളില്‍ നിന്നും വാങ്ങുന്ന മധുരപലഹാരങ്ങളില്‍ കൃത്രിമ മധുരവും നിറവും ചേര്‍ത്തിരിക്കും. എന്നാല്‍ ഇതാ വീട്ടില്‍ തന്നെ ഈസിയായി തയ്യാറാക്കാന്‍ കഴിയുന്ന മില്‍ക്ക് പൗഡര്‍ ബര്‍ഫി.
ALSO READ: എളുപ്പത്തില്‍ തയ്യാറാക്കാം ബദാം ഹല്‍വ
ചേരുവകള്‍
പാല്‍പ്പൊടി – 2 കപ്പ്
നെയ്യ് – അരക്കപ്പ്
പാല്‍ – അരക്കപ്പ്
പഞ്ചസാര – മുക്കാല്‍ കപ്പ്
പിസ്ത – 6 എണ്ണം ചെറുതായി പൊടിച്ചത്
തയ്യാറാക്കുന്ന വിധം
ഒരു പാന്‍ നന്നായി ചൂടാക്കി ഇതിലേക്ക് നെയ്യും പാലും ചേര്‍ക്കുക. ഇത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം പെട്ടെന്നു തന്നെ മില്‍ക്ക് പൗഡറും ചേര്‍ത്തു കൊടുത്ത് നല്ലതു പോലെ ഇളക്കിക്കൊണ്ടിരിക്കുക. കുറച്ച് കഴിയുമ്പോള്‍ ഇത് നല്ല പേസ്റ്റ് രൂപത്തിലാകും. അതിനു ശേഷം പഞ്ചസാര ചേര്‍ത്തു കൊടുക്കുക. പഞ്ചസാര ചേര്‍ത്തു കഴിഞ്ഞ ശേഷം മിശ്രിതം കട്ട പിടിക്കാതെ നന്നായി ഇളക്കിക്കൊണ്ടിരിക്കുക. ഇത് പാത്രത്തില്‍ നിന്ന് വിട്ടു വരുന്ന പരുവമാകുമ്പോള്‍ നെയ്യ് തടവിയ ഒരു പാത്രത്തിലാക്കി സെറ്റ് ചെയ്യുക. മുകളിലായി പിസ്ത നുറുക്കിയത് ഇടുക. മുകള്‍ ഭാഗം നല്ല സ്മൂത്തായി കിട്ടാന്‍ നെയ്യ് തടവിയ ഒരു ഫോയില്‍ പേപ്പര്‍ വെച്ച് പരത്തിയെടുക്കാം. തണുത്തതിന് ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കാം.
ALSO READ: തയ്യാറാക്കാം ഈസി ആന്റ് ഹെല്‍ത്തി എഗ്ഗ് സാന്‍വിച്ച്
Post Your Comments