Latest NewsKeralaNews

അഭിഭാഷക സന്നത് താത്കാലികമായി മരവിപ്പിക്കാന്‍ പി എസ് ശ്രീധരന്‍പിളളയുടെ അപേക്ഷ

കൊച്ചി: അഭിഭാഷക സന്നത് താത്കാലികമായി മരവിപ്പിക്കാന്‍ ബിജെപി നേതാവ് പി എസ് ശ്രീധരന്‍പിളള കേരള ബാര്‍ കൗണ്‍സിലിന് അപേക്ഷ നല്‍കി. മിസോറാം ഗവര്‍ണറായി നിയമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നടപടി. തിങ്കളാഴ്ച ബാര്‍ കൗണ്‍സിലില്‍ നേരിട്ടെത്തിയാണ് അദ്ദേഹം അപേക്ഷ നല്‍കിയത്. പുതിയ പദവിയിലേക്ക് നിയമിക്കപ്പെട്ട സാഹചര്യത്തില്‍ അഭിഭാഷകവൃത്തി തുടരാനാവാത്തതിനാലാണ് അപേക്ഷ നല്‍കിയത്. മകന്‍ അര്‍ജുനും ശ്രീധരന്‍പിളളയ്ക്ക് ഒപ്പമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button