റിയാദ്: ആഗോള നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദിയിൽ. നിക്ഷേപ സഹകരണം, ഉഭയകക്ഷി ബന്ധം എന്നിവ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഊര്‍ജ്ജ മേഖലകളില്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കും.സൗദി പ്രാദേശിക സമയം രാവിലെ പത്തര മുതല്‍ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചകള്‍ ആരംഭിക്കും. ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ അല്‍ സഊദുമായി ആദ്യ കൂടിക്കാഴ്ച. അതിന് ശേഷം വിദേശ കാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് തൊഴില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി സുലൈമാന്‍ അല്‍ റാജിയെ കാണും. ഉച്ചക്ക് രണ്ടു മണിക്ക് സല്‍മാന്‍ രാജാവിനൊപ്പമാണ് ഉച്ചഭക്ഷണം.
സൗദി സമയം രാത്രി 11.15 ഓടെ റിയാദ് കിങ് ഖാലിദ് ഇന്‍റര്‍ നാഷനല്‍ എയര്‍പോര്‍ട്ടിലെ റോയല്‍ ടെര്‍മിനലിലാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ പ്രധാനമന്ത്രി എത്തിയത്. റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ അല്‍ സഔദും സൗദി പ്രോേട്ടാകാള്‍ ഓഫിസര്‍മാരും ചേര്‍ന്ന് സ്വീകരിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദിന്‍റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഡോ. പ്രദീപ് സിങ് രാജ് പുരോഹിത്, ഡിഫന്‍സ് അറ്റാഷെ കേണല്‍ മനീഷ് നാഗ്പാല്‍ എന്നിവരടങ്ങിയ എംബസി സംഘവും വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ എത്തിയിരുന്നു.
Post Your Comments