Latest NewsNewsInternational

ഐഎസ് തലവന്‍ അല്‍ബാഗ്ദാദിയെ വധിച്ചതുകൊണ്ടുമാത്രം ഐഎസ് ഭീഷണി അവസാനിയ്ക്കില്ലെന്ന് വെളിപ്പെടുത്തല്‍

വാഷിങ്ടണ്‍: ഐഎസ് തലവന്‍ അല്‍ബാഗ്ദാദിയെ വധിച്ചതുകൊണ്ടുമാത്രം ഐഎസ് ഭീഷണി അവസാനിയ്ക്കില്ലെന്ന് വെളിപ്പെടുത്തല്‍. അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ ഇല്ലാതാക്കാനായത് ഭീകരവാദത്തിനുനേരെയുള്ള പോരാട്ടത്തിലെ വലിയ വിജയം തന്നെയാണ്. എന്നാല്‍, ബാഗ്ദാദി ഇല്ലാതായതോടെ ഇസ്‌ലാമിക് സ്റ്റേറ്റും അതുയര്‍ത്തുന്ന ഭീഷണിയും പൂര്‍ണമായി അവസാനിയ്ക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Read Also : ബാഗ്ദാദിയുടെ അന്ത്യം ബാഗ്ദാദിയുള്‍പ്പെടെയുള്ള ഭീകരര്‍ ലൈംഗിക പീഡനങ്ങള്‍ക്കിരയാക്കിയ കായ്‍ല മുള്ളറുടെ പേരിൽ നടത്തിയ ഓപ്പറേഷനിൽ

ബാഗ്ദാദിവധത്തിലൂടെ ഐ.എസിന് നഷ്ടമായത് തങ്ങളുടെ നേതാവിനെ മാത്രമാണ്. സിറിയയിലും ഇറാഖിലും വ്യാപിച്ചിരുന്ന ഐ.എസ്. സാമ്രാജ്യത്തിന്റെ അവസാനകേന്ദ്രവും പിടിച്ചെടുത്ത് യു.എസ്. സൈന്യവും കുര്‍ദിഷ് സേനയും മേഖല ഐ.എസ്.മുക്തമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇറാഖിലെ അല്‍ ഖായിദയില്‍നിന്ന് ഉദ്ഭവംകൊണ്ട ഐ.എസ്. ഇപ്പോഴും ഇറാഖിലും സിറിയയിലും അഫ്ഗാനിസ്താനിലുമെല്ലാം ഭീഷണിയുയര്‍ത്തുകതന്നെയാണ്. ചുരുക്കത്തില്‍ ഐ.എസ്. മരിച്ചിട്ടില്ല. അതിന്റെ ആശയങ്ങളിപ്പോഴും ജീവനോടെയുണ്ടെന്ന് യു.എസ്. ദേശീയ സുരക്ഷാകൗണ്‍സിലിലെ മുന്‍ ഭീകരവിരുദ്ധ ഡയറക്ടര്‍ ക്രിസ് കോസ്റ്റ പറയുന്നു.

Read Also : ഐ.എസ് തലവന്‍ ബാഗ്ദാദി എങ്ങിനെ മരിച്ചു എന്നതിനെ കുറിച്ച് യുഎസ് പ്രസിഡന്റ് ട്രംപിന്റെ വിശദീകരണം

‘എവിടെയാണെങ്കിലും കൊല്ലുക’ എന്നതാണ് ഐ.എസിന്റെ ആപ്തവാക്യം. കഴിയുന്ന എല്ലായിടത്തും ആക്രമണവും കലാപവുമുണ്ടാക്കാനാണ് അത് തങ്ങളുടെ അനുയായികളെ നിര്‍ദേശിക്കുന്നത്. ബാഗ്ദാദിക്കുശേഷവും ആ സന്ദേശം ലോകവ്യാപകമായി പ്രചരിക്കുകയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button