പത്തനാപുരം: സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടി ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയുടെ കലാ പ്രകടനം. കൊല്ലം പത്തനാപുരം ഗാന്ധിഭനവനിലെ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അജീഷാണ് മിമിക്രി അവതരിപ്പിച്ച് സോഷ്യല്‍ മീഡിയയെ കയ്യിലെടുത്ത ആ മിടുക്കന്‍. ഓട്ടിസവും, ഡൗണ്‍ സിന്‍ഡ്രവും ഉണ്ടെങ്കിലും അതിനെയെല്ലാം മറികടന്നു കൊണ്ടാണ് ഈ പ്രകടനം.
സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ കലാപ്രകടനങ്ങള്‍ക്കിടെ അജീഷ് അവതരിപ്പിച്ച
മിമിക്രിയാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. മലയാള സിനിമയിലെ മിക്ക താരങ്ങളുടെയും ശബ്ദം അജീഷ് അനുകരിക്കും. പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദവും ഏറെ തന്മയത്തത്തോടെ തന്നെ അവതരിപ്പിക്കാന്‍ അജീഷിനാകും. ഗാന്ധിഭവന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് ഇതിന്റെ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി പേര്‍ വീഡിയോ കണ്ടു. ദൈവം ഈ കലാകാരനെ അനുഗ്രഹിക്കട്ടെ എന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നത്. നിരവധി പേരാണ് ഈ കലാകാരന് പ്രശംസയുമായി രംഗത്തെത്തിയിരിക്കുന്നത്.
https://www.facebook.com/Gandhibhavan/videos/523200968502129/
കൊല്ലം ആവണീശ്വരം സ്വദേശി അബി വര്‍ഗീസിന്റെയും ഷീജയുടെയും മകനാണ് 18 വയസുള്ള അജീഷ്. ഓട്ടിസത്തിനൊപ്പം കാഴ്ച വൈകല്യവും ഉണ്ട്. എന്നിരുന്നാലും അഭിനയത്തിനോട് ഏറെ താല്‍പര്യമുള്ള അജീഷ് എല്ലാകാര്യങ്ങളും നന്നായി നിരീക്ഷിക്കുന്ന മിടുക്കനാണെന്നാണ് ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജനും, സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രധാനാധ്യാപിക സുധ ടീച്ചറും അടക്കമുള്ളവര്‍ പറയുന്നത്.
Post Your Comments