
ദുബായ്: പെപ്പർ സ്പ്രേ അടിച്ച ശേഷം 5 കോടിയിലേറെ രൂപ കവർന്ന നാല് പേർ പിടിയിൽ. ജൂൺ 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൈസയുമായി വാഹനത്തിൽ വരുന്നതിനിടെ നാല് പേർ ചേർന്ന് പാകിസ്ഥാൻ സ്വദേശിയിയുടെ നേരെ പെപ്പർ സ്പ്രേ അടിക്കുകയും തുടർന്ന് പണം മോഷ്ടിക്കുകയുമായിരുന്നു. സാക്ഷികളുടെ സഹായത്തോടെ പ്രതികളെ ജൂലൈ 16 ന് തന്നെ പിടികൂടിയിരുന്നു. ഇവരിൽ നിന്ന് 10 ലക്ഷത്തോളം രൂപ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.
Post Your Comments