ഈ ലോകം എങ്ങോട്ട്.. ഞാനും ഒരു അമ്മയാണ്, എനിയ്ക്ക് പേടി തോന്നുന്നു.. കുഞ്ഞുമക്കളെ ഒറ്റയ്ക്ക് വിട്ട് പോരാന്‍ തോന്നുന്നില്ല .. ഡോക്ടര്‍ ഷിംന അസീസിന്റെ കുറിപ്പ് പങ്കുവെയ്ക്കുന്നത് ഏതൊരു മാതാപിതാക്കളുടെയും ആശങ്കകളും വേവലാതികളുമാണ്. കഴിഞ്ഞ ദിവസം വാളയാര്‍ പീഡന കേസില്‍ കോടതി പ്രതികളെ വെറുതെ വിട്ടപ്പോള്‍ ആ കുഞ്ഞുങ്ങള്‍ കിട്ടേണ്ട നീതിയാണ് നിഷേധിച്ചത്. ആ പിഞ്ചുകുഞ്ഞുങ്ങള്‍ എന്ത് തെറ്റ് ചെയ്തു. ആ കുഞ്ഞുങ്ങള്‍ വേദനയോടെ അലറികരയുമ്പോഴും അവന്‍മാരുടെ ഉദ്ധാരണം നിലനിന്നില്ലേ.
മനുഷ്യനായി ജനിച്ചവര്‍ക്ക് എങ്ങനെയാണ് കുഞ്ഞിമക്കളോട് ഇങ്ങനെയൊക്കെ ചെയ്യാനാവുക?
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :
രാവിലെ ഉണര്‍ന്നത് ആ പെണ്‍കുഞ്ഞുങ്ങളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കണ്ടാണ്. അവരുടെ ദേഹത്തെ മുറിവുകളുടെ വിവരങ്ങള്‍ വായിച്ചപ്പോള്‍ തല മരവിച്ച് കുറേ നേരം ഇരുന്ന് പോയി. എന്തിന് വായിച്ചു എന്ന് സ്വയം ശപിച്ചു.
അവരുടെ ശരീരത്തിലെ പരിക്കുകള്‍…അതിനെ ‘റേപ്പ്’ എന്നൊന്നും വിളിച്ച് ലഘൂകരിക്കരുത്. മനുഷ്യനായി ജനിച്ചവര്‍ക്ക് എങ്ങനെയാണ് കുഞ്ഞിമക്കളോട് ഇങ്ങനെയൊക്കെ ചെയ്യാനാവുക? കൈയില്‍ വീണ് കിടന്ന് പിടഞ്ഞിട്ടുണ്ടാകില്ലേ… വേദന കടിച്ച് പിടിച്ച് കരഞ്ഞു കാണില്ലേ? അപ്പോഴും അവന്‍മാരുടെ ഉദ്ധാരണം നില നിന്നില്ലേ?
ആ കുഞ്ഞിപെണ്ണിന്റെ ആമാശയത്തില്‍ പഴുത്ത മാങ്ങയുടെ തൊലിയുടെ അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നു പോലും. അവളത് കടിച്ച് തിന്ന് പറമ്പിലൂടെ നടക്കുന്ന ദൃശ്യമാണ് കണ്ണില്‍ തെളിഞ്ഞത്. അവള്‍ക്കെന്റെ മകളുടെ രൂപമായിരുന്നു, ചിരിയും. അതു പോലെ രണ്ട് കുട്ടികള്‍…
ഇന്നലെയോ മറ്റോ വായിച്ച ഒരു പോസ്റ്റില്‍ പറയുന്നൊരു കാര്യമുണ്ട്. ആ ചെറിയോള്‍ ബാലരമയിലെ ഏതോ കഥ ക്ലാസില്‍ വായിക്കാമെന്ന് മരിക്കുന്നതിന്റെ തലേന്ന് ടീച്ചറോട് പറഞ്ഞിരുന്നത്രെ. അവള്‍ പോയി, അവളുടെ ചേച്ചിയും.
ഇപ്പോള്‍ ഫേസ്ബുക്ക് തുറന്നപ്പോള്‍ കുഴല്‍ക്കിണറില്‍ വീണ് ആ മോനും മരിച്ചെന്ന വാര്‍ത്തയാണ് കണ്ടത്. ഡോക്ടറായ ശേഷം പോലും ഒരു ഗുഹ പോലെ തോന്നിക്കുന്ന MRI മെഷീനകത്ത് സ്‌കാനിങ്ങിന് കിടക്കാന്‍ പേടിയായിട്ട് ഉപ്പയേയും ഉമ്മയേയും വിളിച്ച് അടുത്ത് നിര്‍ത്തിയവളാണ് ഞാന്‍.
ദിവസങ്ങളോളം… ആ ഇരുട്ടില്‍, മെഷീനുകളുടേയും മനുഷ്യരുടെയും ഇരമ്പലിനിടയില്‍… ആ പൈതല്‍… അവനും പോയല്ലോ…ആശുപത്രിയില്‍ നിന്ന് ഇറങ്ങിയോടി മക്കളുടെ നടുവില്‍ ചെന്ന് ചുരുണ്ട് കിടക്കാന്‍ തോന്നുന്നു. പേടിയാകുന്നു. ഒരു തരം കഴുത്തിലിറുകുന്ന ഭയം. മക്കളാണ്… പൊന്നുമക്കള്‍…
Post Your Comments