ന്യൂഡല്‍ഹി: അസം മന്ത്രിസഭയുടെ തീരുമാനം ചിലയാളുകള്‍ പ്രത്യേക സമുദായത്തിന് എതിരാണെന്ന് വരുത്തി തീര്‍ക്കുകയാണെന്ന് ബിജെപി ഡല്‍ഹി അദ്ധ്യക്ഷന്‍ മനോജ് തിവാരി. രണ്ടില്‍ കൂടുതല്‍ കുട്ടികളുളളവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കില്ലെന്ന അസം മന്ത്രി സഭയുടെ തീരുമാനം വിവാദമാക്കുവാൻ ശ്രമിക്കുകയാണ്. അദ്ദേഹം പറഞ്ഞു. അസം സര്‍ക്കാരിന്റെ തീരുമാനം തന്റെ സമുദായത്തിന് എതിരാണെന്ന് ബദറുദ്ദീന്‍ അജ്മല്‍ ചിന്തിക്കുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഓരോ നല്ലകാര്യത്തേയും തടയാന്‍ ശ്രമിക്കുന്ന ചിലരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: ദീപാവലി ദിനത്തിൽ നൽകിയ സന്ദേശം വിനയായി; രോഹിത് ഐപിഎല്ലിൽ നിന്ന് പിന്മാറണമെന്ന് ആരാധകർ
ഓള്‍ ഇന്ത്യ യുണൈറ്റെഡ് ഡെമോക്രാറ്റിക് ഫ്രണ്ട് മേധാവി ബദറുദ്ദീന്‍ അജ്മലിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീങ്ങള്‍ മന്ത്രി സഭാ തീരുമാനം അംഗീകരിക്കില്ലെന്നും, മുസ്ലീം സ്ത്രീകള്‍ പ്രസവിച്ചു കൊണ്ടേ ഇരിക്കുമെന്നുമായിരുന്നു ബദറുദ്ദീന്‍ അജ്മലിന്റെ പ്രസ്താവന. മുസ്ലീങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാതിരിക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢശ്രമമാണ് ഇപ്പോഴത്തെ തീരുമാനമെന്നും അജ്മല്‍ ആരോപിച്ചു. ഇസ്ലാം മത വിശ്വാസ പ്രകാരം ഭൂമിയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവരെ തടുക്കാന്‍ തങ്ങള്‍ക്കാകില്ല. തങ്ങള്‍ക്കെന്നല്ല ലോകത്തെ ഒരു ശക്തിയ്ക്കും അത് തടുക്കാന്‍ കഴിയില്ലെന്നും അജ്മല്‍ പറഞ്ഞു.
Post Your Comments