കണ്ണൂര്‍: പൊതുപരിപാടികളില്‍ പ്രസംഗവേദിയില്‍ പുരുഷന്മാരുടെ സര്‍വാധിപത്യം വേണ്ടെന്നും താന്‍ പ്രസംഗിക്കുന്ന വേദിയില്‍ സ്ത്രീപങ്കാളിത്തം നിര്‍ബന്ധമായുമുണ്ടാകണമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളില്‍ പ്രസംഗകരുടെ കൂട്ടത്തില്‍ രണ്ടുസ്ത്രീകളെങ്കിലും വേണമെന്നാണ് അനൗദ്യോഗികമായുള്ള നിർദേശം. വനിതാമതിലുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ ഭാഗമായാണ് പൊതുവേദികളില്‍ സ്ത്രീപങ്കാളിത്തം നിര്‍ബന്ധമാക്കാന്‍ സി.പി.എം. തീരുമാനിച്ചതെന്നാണ് സൂചന. പാര്‍ട്ടി കേന്ദ്രനേതൃത്വം പലതവണ നിര്‍ദേശിച്ചിട്ടും മുൻപ് ഈ നിർദേശം നടപ്പിലാക്കിയിരുന്നില്ല. തുടർന്നാണ് മുഖ്യമന്ത്രി ഇക്കാര്യം നിർദേശിച്ചത്.
മുഖ്യമന്ത്രി പങ്കെടുത്ത നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ നിർദേശം നടപ്പിലാക്കിയിരുന്നു. അടുത്ത് നടക്കാനിരിക്കുന്ന ലൈബ്രറി കൗണ്‍സില്‍ തിരഞ്ഞെടുപ്പിലുള്‍പ്പെടെ സ്ത്രീ പ്രാതിനിധ്യം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഗ്രന്ഥശാലാ-കലാസമിതി ഭാരവാഹികളില്‍ സ്ത്രീ പ്രാതിനിധ്യം നാമമാത്രമാണെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. ലൈബ്രേറിയന്മാരായും മറ്റും ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനത്തില്‍ സ്ത്രീകള്‍ സജീവമാണ്. എന്നാല്‍ ഭാരവാഹികളായി കുറച്ചുപേരേയുള്ളൂ.
Post Your Comments