Latest NewsInternational

അഗ്രചര്‍മ്മം ഛേദിക്കാനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്ന് വയസുകാരന്റെ ലിംഗം തന്നെ മുറിച്ച്‌ കളഞ്ഞ് ഡോക്ടര്‍ : ഒടുവിൽ ഡോക്ടർ ചെയ്തത്

ബ്രസീല്‍: അഗ്രചര്‍മ്മം ഛേദിക്കാനായി കൊണ്ട് പോയ മൂന്ന് വയസുകാരന്റെ ലിംഗം മുറിച്ച്‌ കളഞ്ഞ് ഡോക്ടര്‍. സംഭവം നടന്ന് കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി.സാധാരണ അര മണിക്കൂറ് കൊണ്ട് തീരുന്ന ശസ്ത്രക്രിയയ്ക്ക് അന്ന് നാല് മണിക്കൂറാണ് എടുത്തത്. എന്താണ് സംഭവിച്ചതെന്ന് ഡോക്ടറിനോട് ചോദിച്ചപ്പോള്‍ കുഴപ്പമൊന്നുമില്ലെന്നും കുട്ടി ആരോഗ്യവാനാണെന്നും പറഞ്ഞു.

കഴിഞ്ഞ മാസം കിഴക്കന്‍ ബ്രസീലിലെ മലക്കാചെറ്റയിലെ ഒരു ക്ലിനിക്കില്‍ തന്റെ മകനെ ശസ്ത്രക്രിയയ്ക്ക് കൊണ്ടുപോയപ്പോഴാണ് ഇത്തരത്തിലൊരു സംഭവം നടന്നതന്ന് കുട്ടിയുടെ പിതാവ് ആല്‍ബര്‍ത്തി കാമര്‍ഗോസ് പറഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം പിതാവ് പരിശോധിക്കാന്‍ വേണ്ടി തുണി മാറ്റിയപ്പോള്‍ ലിംഗത്തിന് പകരം തുണിയാണ് അവിടെ കണ്ടത്. ഇത് കണ്ട ഉടനെ താന്‍ തളര്‍ന്ന് വീണെന്നും നഴ്‌സ്മാരുടെ സഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ ആയെന്നും പിതാവ് പറയുന്നു.

‘വാളയാറിലെ ബലാത്സംഗക്കാർ സ്വന്തം സഹോദരിയേയോ, അമ്മയേയോ ഓർത്തിരുന്നെങ്കിൽ ഇത് ചെയ്യില്ലായിരുന്നു’ വാളയാർ വിഷയത്തിൽ ആദ്യമായി പ്രതികരിച്ച സാംസ്കാരിക നായകൻ

തുടര്‍ന്ന് ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. അതിന് ശേഷം അടുത്ത് തന്നെയുള്ള മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അന്വേഷണം നടക്കുന്നുണ്ടെന്നും ഡോക്ടറെ സഹായിച്ച മെഡിക്കല്‍ സംഘവും അന്വേഷണത്തിന് വിധേയമാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഡോക്ടറിന്റെ പെട്ടെന്നുള്ള മരണം തങ്ങളെ പ്രതിസന്ധിയിലാക്കിയെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. മരിച്ച ഡോക്ടറിന് 30 വര്‍ഷത്തെ പരിചയമുണ്ടെന്നും ആദ്യമായാണ് ഇത്തരത്തിലൊരു പ്രശ്‌നം ഉണ്ടാകുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button