കേരളത്തിലെ സാംസ്‌കാരിക നായകർ വാളയാർ വിഷയത്തിൽ മൗനത്തിലാണ്ടിരിക്കുമ്പോൾ പ്രതികരണവുമായി ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആദിവാസി നോവലിസ്റ്റ് നാരായൻ. കേരളത്തിൽ മറ്റൊരു സാഹിത്യ കാരനും അവകാശപ്പെടാനാവാത്ത രീതിയിൽ, ആദ്യ നോവലിന് തന്നെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ സാഹിത്യകാരനാണ് നാരായൺ. അദ്ദേഹത്തിന്റെ നോവലായ
കൊച്ചരേത്തിയാണ് അവാർഡ് നേടിയതും .
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, “മനുഷ്യന്റ പരിഷ്കാരം എന്ന് പറയുന്നത് പുറമേ കാണുന്ന മനോഹാരിതയല്ല.പുറമേ പരിഷ്കൃത രെന്ന് പറയുന്നവരെല്ലാം യഥാർത്ഥത്തിൽ പരിഷ്കൃതരാവണമെന്നുമില്ല. വാളയാറിലെ ബലാത്സംഗക്കാർ സ്വന്തം സഹോദരിയേയോ, അമ്മയേയോ ഓർത്തിരുന്നെങ്കിൽ ഇത് ചെയ്യില്ലായിരുന്നു….പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ തോന്നണമെങ്കിൽ, അത് അവളുടെ വസ്ത്രമോ ശരീരമോ കാരണമല്ല, പകരം അവന്റെ മനസിലുള്ള ക്രൂരതയാണ്. അതിനെ എത്ര മറച്ചാലും ചിലപ്പോൾ പുറത്ത് വരും. ആ ക്രൂരതയുടെ അടിസ്ഥാനം ആ പെൺകുട്ടികളുടെ നിസഹായവസ്ഥ തന്നെയാണ്”…
എബിവിപി ദേശീയ സെക്രട്ടറി ശ്യാം രാജ് ആണ് ഈ വിവരം പങ്കു വെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,
നാരായൻ – വാളയാർ വിഷയത്തിൽ ആദ്യമായി പ്രതികരിച്ച സാംസ്കാരിക നായകൻ……ഒരുപക്ഷേ, പൊതു സമൂഹം ഇദ്ദേഹത്തെ അറിയു ന്നുണ്ടാവില്ല(അറിയാൻ താത്പര്യപ്പെടുന്നുണ്ടാവില്ല) അതുകൊണ്ട് തന്നെ പരിചയപ്പെടുത്താം.
നാരായൻ,ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആദിവാ സി നോവലിസ്റ്റ്. കേരളത്തിൽ മറ്റൊരു സാഹിത്യ കാരനും അവകാശപ്പെടാനാവാത്ത രീതിയിൽ, ആദ്യ നോവലിന് തന്നെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ മനുഷ്യൻ.
നോവൽ കൊച്ചരേത്തി.
ഇദ്ദേഹത്തിന്റെ ചെറുകഥകൾ ഹൈസ്കൂളിൽ പഠിയ്ക്കാനുണ്ട്.ഭരണപക്ഷത്തിന്റെ ആളല്ലാത്തത് കൊണ്ടു മാത്രം കൊച്ചരേത്തി പത്താം ക്ലാസിലെ മലയാളം സെക്കൻഡ് പുസ്തകം ആയില്ല. കുളിരണിയിക്കുന്ന ഏതോ പുസ്തകം എഴുതിയ ആൾ വരെ പ്രമുഖരായ സോഷ്യൽ മീഡിയ യുഗത്തിൽ ഇങ്ങനേയും ചിലരുണ്ട്. സ്വന്തമായി PR വർക്ക് നടത്താൻ അറിയാത്തത് കൊണ്ട് മാത്രം പ്രശസ്തരല്ലാതെ പോയ കഴിവുള്ളവർ. അല്ലെങ്കിൽ ആരൊക്കെയോ തടഞ്ഞു നിർത്തിയവർ…. പക്ഷേ ചോദിച്ചപ്പോൾ തന്നെ പ്രതികരണം തന്നു.കേരളത്തിൽ ആദ്യമായി പ്രതികരിച്ച യഥാർത്ഥ സാംസ്കാരിക നായകൻ..
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് – “മനുഷ്യന്റ പരിഷ്കാരം എന്ന് പറയുന്നത് പുറമേ കാണുന്ന മനോഹാരിതയല്ല.പുറമേ പരിഷ്കൃത രെന്ന് പറയുന്നവരെല്ലാം യഥാർത്ഥത്തിൽ പരിഷ്കൃതരാവണമെന്നുമില്ല. വാളയാറിലെ ബലാത്സംഗക്കാർ സ്വന്തം സഹോദരിയേയോ, അമ്മയേയോ ഓർത്തിരുന്നെങ്കിൽ ഇത് ചെയ്യില്ലായിരുന്നു….പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ തോന്നണമെങ്കിൽ, അത് അവളുടെ വസ്ത്രമോ ശരീരമോ കാരണമല്ല, പകരം അവന്റെ മനസിലുള്ള ക്രൂരതയാണ്. അതിനെ എത്ര മറച്ചാലും ചിലപ്പോൾ പുറത്ത് വരും. ആ ക്രൂരതയുടെ അടിസ്ഥാനം ആ പെൺകുട്ടികളുടെ നിസഹായവസ്ഥ തന്നെയാണ്”…
Post Your Comments