തിരുവനന്തപുരം : 23 ദിവസം പ്രായമായ കുഞ്ഞിന് സുന്നത്ത് നടത്തിയതുമൂലം ലിംഗത്തിന്റെ 75% നഷ്ടമായി. സംഭവത്തിൽ കുഞ്ഞിന് സര്‍ക്കാര്‍ അടിയന്തരമായി രണ്ട് ലക്ഷം രൂപ ഇടക്കാല ധനസഹായം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. കൊച്ചുകുട്ടികളിൽ നടത്തുന്ന ഇത്തരത്തിലുള്ള ശസ്ത്രക്രിയകള്‍ സംബന്ധിച്ച് ഡോക്ടര്‍മാര്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവത്കരണം നല്‍കാനും നിര്‍ദേശമുണ്ട്.
മലപ്പുറം മാറഞ്ചേരി സ്വദേശിയുടെ കുഞ്ഞിനാണ് ഇത്തരം ഒരു ദുരിതം അനുഭവിക്കേണ്ടി വന്നത് . മൂന്ന് വര്‍ഷം സേവനപരിചയവും എംബിബിഎസ് ബിരുദവുമുള്ള ഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയത്. മലപ്പുറം പെരുമ്പടപ്പിലെ കെ വിഎം മെഡിക്കല്‍ സെന്ററില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ. കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് സംഭവത്തില്‍ നിസ്സാരവകുപ്പ് മാത്രം ചുമത്തി കേസെടുക്കുകയാണ് ഉണ്ടായത്.
എന്നാൽ ആരോഗ്യവകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇടക്കാല ധനസഹായം അനുവദിക്കാന്‍ ഉത്തരവായത്. കുഞ്ഞിന്റെ ചികിത്സയ്ക്ക് മാതാപിതാക്കള്‍ക്ക് ഒന്നര ലക്ഷത്തോളം രൂപ ചെലവ് വന്നതായി റിപ്പോര്‍ട്ടിലുണ്ട്. ഡോക്ടര്‍ക്ക് ഈ രംഗത്ത് വേണ്ടത്ര പരിചയമില്ലാതിരുന്നതായിരുന്നു അപകടത്തിന് കാരണമായത്. കൂടാതെ ആശുപത്രിയിലെ ഉപകരണങ്ങൾ തുരുമ്പെടുത്തുവെന്നും രക്ഷിതാക്കളുടെ പരാതിയിൽ പറയുന്നു.
Post Your Comments