CinemaLatest NewsNewsIndia

കാര്‍ ഡിവൈഡറില്‍ ഇടിച്ച്‌ മറിഞ്ഞ് പ്രമുഖ നടന് ദാരുണാന്ത്യം : ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു

ചെന്നൈ : വാഹനാപകടത്തിൽ പ്രമുഖ നടനും മിമിക്രി താരവുമായ മനോ മരിച്ചു. ചെന്നൈയിലെ അവദിയിലാണ് അപകടമുണ്ടായത്. മനോയും കുടുംബവും സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച്‌ മറിയുകയായിരുന്നു. മനോ സംഭവസ്ഥലത്ത് വെച്ച്‌തന്നെ മരണപ്പെട്ടു. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവര്‍ക്കും ഏഴ് വയസുകാരിയായ മകളുണ്ട്.

മിമിക്രിയില്‍ നിന്നുമാണ് വിദേശ രാജ്യങ്ങളിലടക്കം നിരവധി സ്‌റ്റേജ് ഷോ കളില്‍ മിമിക്രി അവതരിപ്പിച്ച താരം ടെലിവിഷന്‍ ചാനല്‍ അവതാരകനായി. ഒട്ടേറെ റിയാലിറ്റി ഷോകളില്‍ അവതാരകനായി. പുഴല്‍ എന്ന സിനിമയിൽ പ്രധാനപ്പെട്ടൊരു വേഷം ചെയ്തു.

Also read : ബോംബ് സ്‌ഫോടനത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button