വാളയാര്‍: വാളയാര്‍ കേസ് അട്ടിമറിക്കാന്‍ പകരം പ്രതിയെ കണ്ടെത്താന്‍ പോലിസ് ശ്രമിച്ചുവെന്ന് വെളിപ്പെടുത്തല്‍. കുറ്റം ഏല്‍ക്കാന്‍ പൊലീസ് പല തവണ മകനെ നിര്‍ബന്ധിച്ചിരുന്നതായി ആത്മഹത്യ ചെയ്ത പ്രവീണിന്റെ അമ്മ ഒരു ചാനലിനോട് വെളിപ്പെടുത്തി. മരിച്ച പെണ്‍കുട്ടികളുടെ അയല്‍വാസിയായിരുന്നു പ്രവീണ്‍. കേസില്‍ ചോദ്യംചെയ്യാന്‍ വിളിച്ച് പൊലീസ് പ്രവീണിനെ ക്രൂരമായി മര്‍ദ്ദിച്ചു.
വാളയാര്‍ പീഡനക്കേസ് : പാലക്കാട് ചൈൽഡ് വെൽഫെയർ കമ്മീഷൻ ചെയര്‍മാനെ മാറ്റി
ശരീരത്തിലെ പാടുകള്‍ മകന്‍ പലതവണ കാണിച്ചിരുന്നു. വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ പേടി മൂലം പ്രവീണ്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. മധു അടക്കമുള്ള പ്രതികളെ രക്ഷിക്കാന്‍ കുറ്റം ഏല്‍പ്പിക്കണമെന്ന് പ്രതികളുടെ ബന്ധുക്കളും സുഹൃത്തുക്കളും നിര്‍ബന്ധിച്ചിരുന്നെന്ന് പ്രവീണിന്റെ അമ്മ പറഞ്ഞു. കാലക്രമത്തില്‍ കേസില്‍ നിന്ന് ഒഴിവാക്കാമെന്നായിരുന്നു വാഗ്ദാനം.
വാളയാർ കേസിൽ വനിതാ കമ്മീഷന് ഇടപെടേണ്ട സാഹചര്യമില്ല, എംസി. ജോസഫൈന്
എന്നാല്‍, പ്രവീണ്‍ ഇതിന് വഴങ്ങിയില്ല.ആത്മഹത്യ ചെയ്ത ശേഷം പൊലീസ് ഒരു അന്വേഷണവും നടത്തിയില്ല. പൊലീസ് ആത്മഹത്യാക്കുറിപ്പ് കാണിക്കുന്നത് പോലും മൂന്നുമാസത്തിനുശേഷം ആണെന്നും പ്രവീണിന്റെ അമ്മ പറഞ്ഞു.
Post Your Comments