ന്യൂഡൽഹി : കുഴൽക്കിണറിൽ വീണ രണ്ടര വയസ്സുകാരൻ സുജിത്തിനെ രക്ഷിക്കാൻ സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നു കോൺഗ്രസ് നേതാവും,വയനാട് എംപിയുമായ രാഹുൽ ഗാന്ധി. സുജിത്തിനെ രക്ഷിക്കാനുള്ള നേട്ടോട്ടത്തിലാണ് തമിഴ്നാട്. അസ്വസ്ഥരായ മാതാപിതാക്കളുമായി എത്രയും വേഗം അവൻ ഒന്നിക്കട്ടെ എന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
കുഞ്ഞിനെ രക്ഷിക്കാൻ സമാന്തര കിണർ നിർമ്മിക്കാനുള്ള ശ്രമം വീണ്ടും പുനരാരംഭിച്ചു.വലിയ കാഠിന്യമേറിയ പാറക്കെട്ടുകള്‍ കിണര്‍ നിര്‍മ്മാണത്തിന് തടസമായതിനാൽ കിണര്‍ നിര്‍മ്മാണം രാവിലെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. വേഗത്തില്‍ കിണര്‍ തുരക്കുവാൻ രാമനാഥപുരത്ത് നിന്ന് എത്തിച്ച പുതിയ റിഗ് യന്ത്രം ഉപയോഗിച്ചാണ് പ്രവർത്തനം.5 മണിക്കൂർ കൊണ്ട് ഇതുവരെ കുഴിച്ചത് പത്ത് അടിയാണ്. ഇന്ന് തന്നെ കുട്ടിയെ പുറത്തെത്തിക്കാൻ എല്ലാ സാധ്യതകളും ഇന്ന് പരിഗണിക്കും.കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5 മണിവരെ കുട്ടി പ്രതികരിച്ചിരുന്നുവെങ്കിൽ അതിന് ശേഷം കാര്യമായ പ്രതികരണമുണ്ടായില്ലെന്നത് ഏറെ ആശങ്കയുണ്ടാക്കുന്നു.
While the nation celebrates Deepavali, in Tamil Nadu a race against time is underway to save baby Surjeeth, who has been trapped in a borewell since Friday. I pray that he will be rescued & reunited with his distraught parents at the earliest ?#savesurjeeth
— Rahul Gandhi (@RahulGandhi) October 27, 2019
തിരുച്ചിറപ്പള്ളിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് അഞ്ചര മണിക്കായിരുന്നു സംഭവം. വീടിന് സമീപത്ത് കളിക്കുന്നതിനിടെ കുട്ടി കുഴൽക്കിണറിൽ വീണത്. 600 അടി ആഴമുള്ള കുഴൽക്കിണറിൽ 26 അടി താഴ്ചയിലാണ് കുട്ടി ആദ്യം കുടുങ്ങിയത്.സമാന്തരമായി കിണര്‍ കുഴിച്ച് പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെ സുജിത്ത് കൂടുതല്‍ താഴ്ചയിലേക്ക് വീണു. 68 അടി താഴ്ചയിലാണ് കുഞ്ഞ് ഇപ്പോഴുള്ളത്.
Also read : കുഴല്‍ക്കിണറിലകപ്പെട്ട രണ്ട് വയസ്സുകാരന്‍ സുജിത്തിനെ രക്ഷിക്കാന്‍ തുണിസഞ്ചി തുന്നി അമ്മ
Post Your Comments