News

പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്ത സംഭവം : പുറത്തുവരുന്ന വാട്‌സ് ആപ്പ് വാര്‍ത്തകളുടെ സത്യാവസ്ഥ പുറത്തുവിട്ട് പൊലീസ്

കണ്ണൂര്‍ : പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പുറത്തുവരുന്ന വാട്സ് ആപ്പ് വാര്‍ത്തകളുടെ സത്യാവസ്ഥ പുറത്തുവിട്ട് പൊലീസ്. കണ്ണൂര്‍ ചക്കരക്കല്ലില്‍ പ്ലസ്ടു വിദ്യാര്‍ഥിനികളായ കൂട്ടുകാരികള്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പൊലീസ് അന്വേഷണം തുടരുന്നത്. ക്ലാസ് മുറിയില്‍ സഹപാഠികള്‍ തമ്മിലുണ്ടായ ചില നിസ്സാര കളിയാക്കലുകളെ തുടര്‍ന്നാണു ജീവനൊടുക്കിയതെന്നാണു പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ചില സഹപാഠികള്‍ കളിയാക്കിയതായി മൃതദേഹങ്ങള്‍ക്കു സമീപത്തു നിന്നു കിട്ടിയ കത്തില്‍ പരാമര്‍ശമുണ്ട്. അതേസമയം പെണ്‍കുട്ടികളുടെ മരണം സംബന്ധിച്ച് വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് പൊലീസ് അറിയിച്ചു.

Read Also : സ്‌കൂളില്‍ കയറി പൊലീസ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവം വിവാദമാകുന്നു : പൊലീസിനെതിരെ രക്ഷിതാക്കളും ബാലാവകാശ കമ്മീഷനും

മരിച്ച പെണ്‍കുട്ടികളില്‍ ഒരാളുടെ സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണില്‍ പെണ്‍കുട്ടിയുമായി നടത്തിയ വാട്‌സാപ് ചാറ്റിങ് ഉണ്ടെങ്കിലും അസ്വാഭാവികമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലും പെണ്‍കുട്ടികള്‍ എന്തെങ്കിലും തരത്തിലുള്ള ചൂഷണങ്ങള്‍ക്കു വിധേയരായതായി കണ്ടെത്തിയിട്ടില്ല.

പെണ്‍കുട്ടികള്‍ രണ്ടു പേരും ഹൈസ്‌കൂള്‍ തലം മുതല്‍ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും ഇരുവീടുകളിലും സ്ഥിരമായി എത്താറുണ്ട്. ശനിയാഴ്ച ഉച്ച വരെ സ്‌കൂളില്‍ സ്‌പെഷല്‍ ക്ലാസില്‍ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ കുട്ടികള്‍ മുറിയില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നുവെന്നാണു ബന്ധുക്കളുടെ മൊഴി. ഏറെ നേരം കഴിഞ്ഞും പുറത്തു വരാത്തതിനെ തുടര്‍ന്നു വീട്ടുകാര്‍ നോക്കിയപ്പോഴാണു മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button