തിരുവനന്തപുരം : സ്‌കൂളില്‍ കയറി പൊലീസ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവം വിവാദമാകുന്നു . പൊലീസിനെതിരെ രക്ഷിതാക്കളും ബാലാവകാശ കമ്മീഷനും രംഗത്തെത്തി. വര്‍ക്കല സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു വിദ്യാര്‍ത്ഥികള്‍ക്കു നേരെ പൊലീസിന്റെ അതിക്രമം. വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പടക്കം പൊട്ടിച്ചു എന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പരാതിയെ തുടര്‍ന്നാണ് തങ്ങള്‍ സ്‌കൂളില്‍ എത്തിയതെന്നാണ് പൊലീസിന്റെ വിശദീകരണം. പ്രിന്‍സിപ്പലിന്റെ പരാതിയെ തുടര്‍ന്ന് സ്‌കൂളില്‍ എത്തിയ പൊലീസ് വിദ്യാര്‍ത്ഥികള്‍ക്കു നേരെ ലാത്തിവീശുകയായിരുന്നു.
Read Also : വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് അതിക്രമം : സ്‌കൂളിനകത്ത് കയറി വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിച്ചു
വിദ്യാര്‍ത്ഥികള്‍ക്കു നേരെയുള്ള പൊലീസ് അതിക്രമത്തിനെതിരെയും പൊലീസിനെതിരെയും രക്ഷിതാക്കള്‍ രംഗത്ത് എത്തി. തന്റെ മകനെ ആക്രമിച്ച് ആശുപത്രിയിലെത്തിച്ച ശേഷം പൊലീസ് ഇതുവരെ അന്വേഷിക്കാന്‍ വന്നില്ലെന്ന് കായിക താരം സുധീഷിന്റെ കുടുംബം പറയുന്നു. . അതിക്രൂരമായാണ് തന്റെ മകനെ പൊലീസ് മര്‍ദിച്ചത്. എണീക്കാന്‍ പറ്റാത്ത രീതിയില്‍ മകനെ നടത്തിക്കൊണ്ട് പോയെന്നും സുധീഷിന്റെ മാതാപിതാക്കള്‍ പറഞ്ഞു.
അതേസമയം സ്‌കൂളില്‍ കയറി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ നിലപാട് വ്യക്തമാക്കി. അന്വേഷണത്തിനു ശേഷം പൊലീസുകാര്‍ക്കെതിരെ കേസെടുമെന്നും ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. വര്‍ക്കല ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥിക്കു നേരെയായിരുന്നു പൊലീസ് അതിക്രമം. വിദ്യാര്‍ഥിയെ നിലത്തിട്ടു ചവിട്ടി അവശനാക്കി. കാല്‍ ചവിട്ടിയൊടിച്ചെന്നാണു വിദ്യാര്‍ഥിയുടെ പരാതി.
Post Your Comments