റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി സൗദി അറേബ്യയിലെത്തും. റിയാദില്‍ ചൊവ്വാഴ്ചമുതല്‍ നടക്കുന്ന വാര്‍ഷിക നിക്ഷേപകസംഗമത്തില്‍ പങ്കെടുക്കാനാണ് മോദി എത്തുന്നത്. സന്ദര്‍ശനത്തിന്‍റെ ഭാഗമായി സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും അദ്ദേഹം ചര്‍ച്ച നടത്തും.നിക്ഷേപ സഹകരണം, ഉഭയകക്ഷി ബന്ധം എന്നിവ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് അദ്ദേഹത്തിന്റെ സൗദി സന്ദർശനം. ഇന്ത്യയില്‍ 10,000 കോടി ഡോളറിന്റെ (ഏകദേശം ഏഴുലക്ഷം കോടി രൂപ) നിക്ഷേപം നടത്താന്‍ നേരത്തേ സൗദി അറേബ്യ സന്നദ്ധത അറിയിച്ചിരുന്നു. സൗദിപങ്കാളിത്തത്തോടെ മഹാരാഷ്ട്രയില്‍ എണ്ണശുദ്ധീകരണശാല നിർമ്മിക്കാനായുള്ള തുടര്‍ നടപടിക്കുള്ള കരാര്‍ ഇന്ന് ഒപ്പുവെക്കും.കൂടാതെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ ഔട്ട്‌ലെറ്റുകള്‍ സൗദിയില്‍ തുടങ്ങാനുള്ള കരാറും ഒപ്പുവെക്കുമെന്നാണ് സൂചന.
സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യ സന്ദര്‍ശിച്ചതിനുപിന്നാലെയാണ് മോദി സൗദിയിലെത്തുന്നത്. ഇന്ത്യയില്‍നിന്ന് നയതന്ത്രസംഘവും വ്യവസായപ്രമുഖരും മോദിയെ അനുഗമിക്കുന്നുണ്ട്. ഇന്ത്യ പരിചയപ്പെടുത്തുന്ന പുതിയ റുപേ കാര്‍ഡിന്റെ പ്രകാശനവും നരേന്ദ്ര മോദി നിര്‍വഹിക്കും. ചൊവ്വാഴ്ച രാത്രി പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങും. നിക്ഷേപകസംഗമം വ്യാഴാഴ്ച സമാപിക്കും. അതേസമയം സൗദിയിലേക്ക് പ്രധാനമന്ത്രിക്ക് വ്യോമപാത നിഷേധിച്ചു കൊണ്ടുള്ള പാകിസ്ഥാന്‍റെ നടപടി അന്താരാഷ്ട്ര വൈമാനിക ഉടമ്പടികളുടെ ലംഘനമാണെന്നും നടപടിക്കെതിരെ അന്തര്‍ദേശീയ സിവില്‍ ഏവിയേഷന്‍ സംഘടനയെ സമീപിക്കുമെന്നും ഇന്ത്യ അറിയിച്ചു.
Post Your Comments