കണ്ണൂര്‍ : സംസ്ഥാനത്തെ ജയിലുകള്‍
ആരോഗ്യകേന്ദ്രങ്ങളാകുന്നു. തടവുകാര്‍ക്ക് മാനസിക-ശാരീരിക ആരോഗ്യത്തിനായി ജയിലില്‍ യോഗാ പരിശീലനം നല്‍കണമെന്നാണ് നിര്‍ദേശം. ആഴ്ചയില്‍ അഞ്ചുദിവസവും യോഗാ പരിശീലനമായിരിയ്ക്കും ഉണ്ടാകുക. ജയില്‍ ഡിജിപി ഋഷിരാജ്സിങ്ങിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ചേര്‍ന്ന ജയില്‍ സൂപ്രണ്ടുമാരുടെ യോഗത്തിലാണ് തീരുമാനം. എല്ലാ ജയിലുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനമെടുത്തു. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജയിലുകളിലായിരിക്കും ആദ്യം സ്ഥാപിക്കുക.
Read More : റിമാന്‍ഡ് തടവുകാര്‍ക്ക് ഭക്ഷണത്തിന്റെ കാര്യത്തില്‍ പുതിയ തീരുമാനം
ജയിലില്‍ കോഫി-ടീ വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കാനും തീരുമാനമുണ്ട്. ഭക്ഷണം പാഴാക്കുന്നത് തടയാന്‍ ബുഫെ സംവിധാനം കൊണ്ടുവരണമെന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നു. എറണാകുളം ജയിലില്‍ റിമാന്‍ഡ് പ്രതികള്‍ക്ക് യൂണിഫോം ഏര്‍പ്പെടുത്തിയത് മറ്റു ജയിലുകളിലേക്കും വ്യാപിപ്പിക്കും.
ജയിലുകളില്‍ വോളിബോള്‍, ഷട്ടില്‍ കോര്‍ട്ടുകള്‍ സ്ഥാപിക്കുക, എല്ലാ സെല്ലുകളിലും ഫാന്‍ സ്ഥാപിക്കുക, തടവുകാരുടെ വീട്ടില്‍നിന്നു കൊണ്ടുവരുന്ന സാധനങ്ങള്‍ പരിശോധിച്ച് കഴിയാവുന്നവ നല്‍കുക, തടവുകാരുടെ പരാതികള്‍ കൃത്യമായി പരിശോധിക്കുക, കോടതിയിലേക്കും മറ്റുമുള്ള യാത്രയില്‍ തടവുകാര്‍ക്ക് പോലീസ് എസ്‌കോര്‍ട്ട് ലഭിക്കാത്ത സാഹചര്യം ഇല്ലാതാക്കുക, കരനെല്‍കൃഷി തുടങ്ങുക, ജയിലില്‍ ഹൃസ്വകാല കോഴ്സുകള്‍ തുടങ്ങിയ കാര്യങ്ങളിലും തീരുമാനമായി. തടവുകാരില്‍ കൂടിവരുന്ന ആത്മഹത്യാപ്രവണത തടയുന്നതിന് കൗണ്‍സലിങ് നടത്താനും നിര്‍ദേശമുയര്‍ന്നു.
Post Your Comments