Latest NewsKeralaNews

എന്തുകൊണ്ട് മലയാളം ചാനലുകൾ പ്രത്യേകിച്ച് മനോരമ എം. ബി. രാജേഷിനെ വാളയാർ കേസ്സിൽ ചർച്ചയ്ക്കു വിളിച്ചില്ല? തുറന്നടിച്ച് കെ. സുരേന്ദ്രൻ

പാലക്കാട്: വാളയാർ പീഡനക്കേസിൽ എന്തുകൊണ്ട് മലയാളം ചാനലുകൾ പ്രത്യേകിച്ച് മനോരമ മുൻ എം. പി എം. ബി. രാജേഷിനെ ചാനൽ ചർച്ചയ്ക്കു വിളിച്ചില്ല എന്ന് വിമർശനവുമായി ബി ജെ പി നേതാവ് കെ. സുരേന്ദ്രൻ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുരേന്ദ്രൻ പ്രതികരിച്ചിരിക്കുന്നത്. സുരേന്ദ്രന്റ പോസ്റ്റിനു താഴെ അനുകൂലമായും പ്രതികൂലമായും നിരവധി കമന്റുകൾ കാണാം.

അതേസമയം, വാളയാര്‍ കേസില്‍ പൊലീസിനെതിരെ ആഞ്ഞടിച്ച് സിപിഐയിലെ മുതിര്‍ന്ന വനിതാനേതാവ് ആനി രാജയും രംഗത്ത് വന്നു . വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതെ വിടാന്‍ കാരണം അന്വേഷണത്തിലെ വീഴ്ചയെന്ന് സിപിഐ ദേശീയ മഹിളാ ഫെഡറേഷന്‍ അഖിലേന്ത്യാ സെക്രട്ടറി ആനിരാജ ചൂണ്ടികാണിച്ചു.

ALSO READ: ഇനിയൊരു വാളയാര്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന്് ദീപാവലി ദിനത്തില്‍ പ്രതിജ്ഞ എടുത്ത് കുമ്മനം രാജശേഖരന്‍

അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും സംസ്ഥാന മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു. കേസ് അന്വേഷിച്ച പൊലീസിന്റെ ആദ്യ സംഘവും രണ്ടാം സംഘവും പൂര്‍ണ പരാജയമായിരുന്നു. സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ആനി രാജ മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button