പാലക്കാട്: വാളയാറിലെ അട്ടപ്പള്ളത്ത് പീഡനത്തെ തുടര്‍ന്ന് സഹോദരിമാരായ ദളിത് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. തെളിവുകളുടെ അഭാവത്തില്‍ കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടതിന് പിന്നാലെ കേസ് അന്വേഷിച്ച പോലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് നടക്കുന്നത്. സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടികളുടെ നേതൃത്വത്തില്‍ ക്യാപെയിനുകളും ആരംഭിച്ചിട്ടുണ്ട്. പോലീസിന്റെ ഭാഗത്തുനിന്നും സംഭവിച്ച വീഴ്ചയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സിപിഐ നേതാവ് ആനിരാജയുമടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
ALSO READ: വാളയാർ പെൺകുട്ടികൾക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ ബാലികമാരുടെ ക്യാമ്പയിൻ , പങ്കെടുത്ത് നിരവധി പേർ
പോലീസിന്റെ ഭാഗത്തുനിന്നും സംഭവിച്ച വീഴ്ചയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ 2017ല്‍, പെണ്‍കുട്ടികള്‍ മരിച്ചതിന് പിന്നാലെ രക്ഷിതാക്കളെ സന്ദര്‍ശിച്ച
ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കേസിലെ പ്രതികളെ പോലീസ് സംരക്ഷിക്കുന്നെന്നാണ് അച്യുതാനന്ദന്‍ കുട്ടികളുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം അട്ടപ്പാടിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നത്. നീതികേട് കാണിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും കേസില്‍ പ്രതികള്‍ക്ക് വേണ്ടിയാണ് പോലീസ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രതികളുമായി ചേര്‍ന്ന് നേട്ടമുണ്ടാക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും പെണ്‍കുട്ടികളുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു അന്ന് വിഎസ് അഭിപ്രായപ്പെട്ടത്.
അന്ന് വിഎസ് സ്വന്തം സര്‍ക്കാരിന് കീഴിലുള്ള പോലീസിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അച്ചട്ടായി. കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടതിന് പിന്നില്‍ പോലീസിന്റെ അനാസ്ഥയാണ്. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ അപ്പീല്‍ പോകാനാണ് ഇപ്പോള്‍ പോലീസിന്റെ ശ്രമം.
Post Your Comments