പാലക്കാട്: വാളയാര്‍ ബലാത്സംഗ/ കൊലപാതക കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സോഷ്യൽ മീഡിയയിൽ ചെറിയ പെൺകുട്ടികളുടെ കാമ്പയിൻ വ്യത്യസ്തവും ശ്രദ്ധേയവുമാണ്. പങ്കെടുത്തും പിന്തുണ അറിയിച്ചും നിരവധി പേർ രംഗത്തെത്തിക്കഴിഞ്ഞു. 15 വയസിനു താഴെയുള്ള പെണ്‍കുട്ടികളാണു മുഖ്യമന്ത്രി പിണറായി വിജയനോട് പെണ്‍കുട്ടികള്‍ക്ക് നീതി നല്‍കണം എന്ന ആവശ്യവുമായി ക്യാമ്പയിൻ തുടങ്ങി രംഗത്തെത്തിയിരിക്കുന്നത്.
വാളയാറില്‍ 2017 ജനുവരിയിലും മാര്‍ച്ചിലുമായാണ് പതിമൂന്നും ഒന്‍പതും വയസ് പ്രായമുള്ള പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. രണ്ട് പെണ്‍കുട്ടികളും ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.
എന്നാൽ പോക്‌സോ കോടതി പ്രതികളെ വെറുതെ വിട്ട സംഭവം ഇന്നലെ കേരളക്കരയെ നടുക്കിയിരുന്നു. ജനുവരിയിൽ 13 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ട് തങ്ങൾക്ക് നല്കിയിരുന്നില്ലെന്നാണ് മാതാവ് പറയുന്നത്.
2017 മാര്‍ച്ച് 4നാണ് ഒമ്പത് വയസുകാരിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രകൃതി വിരുദ്ധ പീഡനത്തിന് പെണ്‍കുട്ടി ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടിയുടെ മലദ്വാരത്തില്‍ ഉണ്ടായ ഗുരുതര മുറിവുകളുടെ ചിത്ര സഹിതമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഫോറന്‍സിക്ക് സര്‍ജന്‍ തയ്യറാക്കിയത്.
കൂടാതെ ഒമ്പതു വയസുകാരിക്ക് ഒറ്റക്ക് തൂങ്ങിമരിക്കാന്‍ കഴിയാത്ത രൂപത്തിലാണ് മൃതദേഹം കാണപെട്ടതെന്നും അതിനാല്‍ കൊലപാതക സാധ്യതകള്‍ പരിശോധിക്കണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
Post Your Comments