Latest NewsNewsIndia

തിരുച്ചിറപ്പള്ളി കുഴൽക്കിണർ അപകടം: കുട്ടിയെ പുലർച്ചയോടെ പുറത്തെത്തിക്കും

രക്ഷാ പ്രവർത്തനത്തിൽ മലയാളികൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്നുണ്ട്. ചിലപ്പോൾ ഇന്നു രാത്രി തന്നെ കുട്ടിയേ പുറത്തെടുക്കാനും സാധ്യത ഉണ്ട്

തിരുച്ചിറപ്പള്ളി: തിരുച്ചിറപ്പള്ളി കുഴൽക്കിണറിൽ വീണ രണ്ടര വയസ്സുകാരനെ നാളെ പുലർച്ചയോടെ പുറത്തെത്തിക്കും. ഇപ്പോൾ കുട്ടി അപകടത്തിൽപ്പെട്ടിട്ട് 50 മണിക്കൂര്‍ കഴിഞ്ഞു. കുഴല്‍ക്കിണറിന് ഒരു മീറ്റര്‍ അകലെ സമാന്തരമായി കുഴിയെടുക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. ഇതിനായി പാറ തുരക്കാനുള്ള അത്യാധുനിക യന്ത്രം എത്തിച്ചു. നാഗപട്ടണത്ത് നിന്നാണ് യന്ത്രം എത്തിച്ചിരിക്കുന്നത്. ഇത് ഏകദേശം തീരാറായി വരുന്നു. രക്ഷാ പ്രവർത്തനത്തിൽ മലയാളികൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്നുണ്ട്. ചിലപ്പോൾ ഇന്നു രാത്രി തന്നെ കുട്ടിയേ പുറത്തെടുക്കാനും സാധ്യത ഉണ്ട്.

നിലവിൽ കുഴൽക്കിണറിൽ 100 അടി താഴ്ചയിലാണ് രണ്ടര വയസ്സുകാരൻ ഉള്ളതെന്നാണ് റിപ്പോർട്ട്. ആദ്യം 26 അടി താഴ്ചയിലായിരുന്ന കുട്ടി മുകളിലേക്ക് ഉയർത്താനുള്ള ശ്രമത്തിനിടെ 68 അടിയിലേക്ക് പതിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

ALSO READ: തിരുച്ചിറപ്പള്ളി കുഴൽക്കിണർ അപകടം: രണ്ടര വയസ്സുകാരനെ രക്ഷിക്കാൻ പാറ തുരക്കുന്ന അത്യാധുനിക യന്ത്രം എത്തിച്ചു; കൂടുതൽ വിവരങ്ങൾ ഇങ്ങനെ

പ്രദേശവാസിയായ ബ്രിട്ടോയുടെ ഇളയമകനായ സുജിത്താണ് അപകടത്തിൽപ്പെട്ടത്. 26 അടി താഴ്ചയിലായിരുന്ന കുട്ടിയുടെ കൈയിൽ കുരുക്കിട്ട് ഉയർത്താനുള്ള ശ്രമത്തിനിടെയാണ് വഴുതി 68 അടി താഴ്ചയിലേക്ക് പതിച്ചത്. വിദഗ്ധരായ ഡോക്ടർമാർ ഉൾപ്പടെയുള്ളമെഡിക്കൽ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button