
കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരായ എഫ്സിസി സഭയുടെ നടപടിയ്‌ക്കെതിരെ തനിയ്ക്ക് പിന്തുണ തേടി മാര്‍പാപ്പക്ക് സിസ്റ്റര്‍ ലൂസിയുടെ കത്ത്. എഫ്സിസി സഭയുടെ നടപടിക്കെതിരെ നേരിട്ട് വിശദീകരണം നല്‍കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് മാര്‍പാപ്പക്ക് സിസ്റ്റര്‍ ലൂസിയുടെ കത്ത് അയച്ചിരിക്കുന്നത്. ഫ്രാങ്കോക്കെതിരെ പ്രതികരിച്ചതോടെയാണ് താന്‍ തെറ്റുകാരിയായതെന്നും സഭാചട്ടങ്ങള്‍ക്ക് വിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും കത്തില്‍ പറയുന്നു.
Read Also : വനിതാ കമ്മീഷന്‍ സഭാ അനുകൂലികള്‍ക്കൊപ്പം, നീതി കിട്ടില്ലെന്ന് ഉറപ്പാണ്; ആരോപണവുമായി സിസ്റ്റര്‍ ലൂസി കളപ്പുര
എഫ്.സി.സി സന്യാസ സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി വത്തിക്കാനില്‍ നല്‍കിയ അപ്പീല്‍ തള്ളിയ സാഹചര്യത്തിലാണ് പോപ്പിന് നേരില്‍ വിശദീകരണം നല്‍കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി റോമിലേക്ക് കത്തയച്ചത്. സഭാചട്ടങ്ങള്‍ക്ക് വിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും ഫ്രാങ്കോക്കെതിരെ പ്രതികരിച്ചതോടെയാണ് താന്‍ തെറ്റുകാരിയായതെന്നും കത്തില്‍ പറയുന്നു.
പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് പിന്തുണ നല്‍കാന്‍ സഭ തയ്യാറാകണമെന്നും, അവരോടുള്ള പ്രതികാര നടപടികള്‍ അവസാനിപ്പിക്കണമെന്നും സിസ്റ്റര്‍ ലൂസി ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ 16നാണ് സിസ്റ്റര്‍ ലൂസി നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളിയതായി സന്ദേശം ലഭിച്ചത്.
Post Your Comments