മംഗളൂരു : നാല് ലക്ഷത്തിന്റ കഞ്ചാവും ഏറ്റവും വലിയ സെക്സ് റാക്കറ്റിനേയും പിടികൂടി മംഗളൂരു പൊലീസ്. ത്യാഗരാജനഗര്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് ഏറ്റവും വലിയ കഞ്ചാവ് വേട്ട നടന്നിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സുള്ള്യ താലൂക്കിലെ ബാലിലാ ഗ്രാമവാസിയായ നസീര്‍ (25) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും കണ്ടെടുത്ത കഞ്ചാവിന് വിപണിയില്‍ 4 ലക്ഷം വിലവരുമെന്ന് പൊലീസ് സൂപ്രണ്ട് ബി.എം.ലക്ഷ്മീപ്രസാദ് പറഞ്ഞു.കഞ്ചാവ് കൈവശം വെച്ചതിന് ഇയാള്‍ക്കെതിരെ (കെഎ 02 എംഡി 7384) വകുപ്പ് പ്രകാരം കേസ് എടുത്തു.
മംഗളൂരു ഈസ്റ്റ് പൊലീസ് സ്റ്റേഷന് പരിധിയില്‍ വന്‍ സെക്സ് റാക്കറ്റ് സംഘത്തേയും പൊലീസ് പിടികൂടി. കദ്രിയില്‍ ഒരു അപാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് നടന്നുവന്നിരുന്ന സെക്സ് റാക്കറ്റിനെയാണ് പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഫ്ളാറ്റ് നമ്പര്‍ 303 ല്‍ നിന്ന് മൂന്ന് ലൈംഗിക തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു.
Post Your Comments