UAELatest NewsNewsGulf

മുന്‍ കാമുകിക്ക് വാട്സ്ആപ്പ് മെസേജയച്ച വിവാഹിതനായ പ്രവാസി യുവാവ് യു.എ.ഇ കോടതിയില്‍

ഒരു മുൻ കാമുകിക്ക് വാട്സ്ആപ്പില്‍ നിര്‍ത്താതെ മെസേജയച്ച വിവാഹിതനായ പ്രവാസി യുവാവ് യു.എ.ഇ കോടതിയില്‍ വിചാരണ നേരിടുന്നു.

വിവാഹിതനും ഒരു ആൺകുട്ടിയുടെ അച്ഛനുമാണെങ്കിലും, ഒരു സ്വദേശിയി പെണ്‍കുട്ടിയുമായി താൻ ഭ്രാന്തമായി പ്രണയത്തിലാണെന്നാണ് ഏഷ്യൻ പ്രതിയുടെ അവകാശവാദം.

ഇരുവരും ബ്രേക്ക്-അപ്പ് ആകുന്നത് വരെ കാമുകി കാമുകന്മാര്‍ ഒന്നിച്ചായിരുന്നു. വേറെ പിരിയല്‍ അയാള്‍ക്ക് അംഗീകരിക്കാൻ കഴിയാത്ത തീരുമാനമായിരുന്നു. അയാൾ ദിവസവും പല തവണ അവളുടെ മൊബൈലിലേക്ക് പ്രണയ സന്ദേശങ്ങൾ അയച്ചുകൊണ്ടിരുന്നു. ഇത് അവരെ നമ്പര്‍ ബ്ലോക്ക് ചെയ്യാന്‍ പ്രേരിപ്പിച്ചു.

തന്റെ സന്ദേശങ്ങള്‍ ഡെലിവര്‍ ആകുന്നില്ലെന്ന് മനസിലാക്കിയ പ്രതി. വ്യത്യസ്ത സിം കാർഡുകളുള്ള അഞ്ച് പുതിയ മൊബൈലുകൾ വാങ്ങി സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങി. താന്‍ അവളെ എത്രയധികം സ്നേഹിക്കുന്നതിന്റെ രേഖയായി അയാള്‍ ഇത് കാണിക്കുകയും ചെയ്തു.

പലതവണ മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും അഞ്ച് വ്യത്യസ്ത ഫോൺ നമ്പറുകളിൽ നിന്ന് ഒരു വർഷം മുഴുവൻ വാട്‌സ്ആപ്പിൽ സന്ദേശങ്ങൾ അയച്ചു തന്നെ ഇയാള്‍ ശല്യപ്പെടുത്തുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.

ഇയാൾക്കെതിരെ റാസ് അൽ ഖൈമ പോലീസിൽ പരാതി നൽകുകയല്ലാതെ മറ്റൊരു മാർഗവുമില്ലായിരുന്നു..

പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണത്തിനായി എത്തിയപ്പോള്‍ താൻ സ്ത്രീക്ക് നിരന്തരം സന്ദേശങ്ങൾ അയക്കുന്നുണ്ടെന്ന് പ്രതി സമ്മതിച്ചു.

‘ഞങ്ങൾ പ്രണയത്തിലായിരുന്നു, പക്ഷേ അവൾ പെട്ടെന്ന് എന്നോട് വേര്‍പിരിയാന്‍ തീരുമാനിച്ചു., അയാള്‍ പ്രോസിക്യൂഷനോട് പറഞ്ഞു. റാസ് അൽ ഖൈമ കോടതിയിലും പ്രസ്താവന ആവർത്തിച്ചു.

എന്തുകൊണ്ടാണ് ഇത് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ ‘ഞാൻ ഇപ്പോഴും അവളുമായി പ്രണയത്തിലാണ്, എന്നില്‍ നിന്ന് അവള്‍ പിരിഞ്ഞുപോകരുതെന്ന് ഞാൻ തീരുമാനിച്ചു’. എന്നായിരുന്നു അയാളുടെ മറുപടി.

കേസിന്റെ വിചാരണ നീട്ടിവച്ച കോടതി അടുത്തയാഴ്ച വിധി പറയുമെന്ന് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button