വാളയാറില്‍ രണ്ടു ദളിത് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി മരിച്ച കേസില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ള്യുസി) ചെയര്‍മാനെതിരെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ചെയര്മാന് പ്രതികള്‍ക്ക് വേണ്ടി ഹാജരായത് തെറ്റാണെന്നും ഇത്തരം കേസുകളില്‍ ഹാജരാവാത്ത ആളുകളെയാണ് സിഡബ്ല്യൂസി ചെയര്‍മാനായി നിയമിക്കേണ്ടതെന്നും ഇക്കാര്യം അന്വേഷിക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. കേസില്‍ വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ്കുമാറിനു വേണ്ടി ആദ്യം ഹാജരായത് അഡ്വ. എന്‍. രാജേഷായിരുന്നു. വിചാരണ വേളയില്‍ ഇദ്ദേഹത്തെ സര്‍ക്കാര്‍ ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനാക്കുകയും രാജേഷ് കേസ് മറ്റ് അഭിഭാഷകര്‍ക്കു കൈമാറുകയുമായിരുന്നു.
Read also: ഐ.എസ് തലവന്‍ ബാഗ്ദാദി എങ്ങിനെ മരിച്ചു എന്നതിനെ കുറിച്ച് യുഎസ് പ്രസിഡന്റ് ട്രംപിന്റെ വിശദീകരണം
അതേസമയം വാളയാര്‍ പീഡനക്കേസ് പ്രതികള്‍ക്ക് ഭരണകക്ഷിയുമായി ബന്ധമുണ്ടെന്ന് പെണ്‍കുട്ടികളുടെ അമ്മ ആരോപിച്ചിരുന്നു. പോലീസ് ഇനി കേസ് അന്വേഷിച്ചിട്ട് കാര്യമില്ലെന്നും പ്രതികളെ കോടതി വെറുതെ വിട്ടതിനെതിരെ പോലീസ് അപ്പീല്‍ പോകുന്നതില്‍ വിശ്വാസമില്ലെന്നും മാതാവ് പറയുകയുണ്ടായി.
Post Your Comments