![](/wp-content/uploads/2019/10/albagdadi.jpg)
വാഷിങ്ടണ്‍ : ഐ.എസ് തലവന്‍ ബാഗ്ദാദി എങ്ങിനെ മരിച്ചു എന്നതിനെ കുറിച്ച് യുഎസ് പ്രസിഡന്റ് ട്രംപിന്റെ വിശദീകരണം പുറത്തുവന്നു. ലോകത്തെ വിറപ്പിച്ച ‘മോസ്റ്റ് വാണ്ടഡ്’ എന്നു വിശേഷിപ്പിക്കപ്പെട്ട ഭീകരന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ മരണം യുഎസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഭീകര സംഘടയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) തലവനായ ബഗ്ദാദി ഇറാഖ് സ്വദേശിയാണ്. അന്‍പതിനോടടുത്തു പ്രായമുള്ള ഇയാള്‍ വടക്കു പടിഞ്ഞാറന്‍ സിറിയയില്‍ യുഎസ് നടത്തിയ ആക്രമണത്തിലാണു കൊല്ലപ്പെട്ടത്.
Read Also : ഐ.എസ് തലവന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ഇബ്രാഹിം അവാദ് ഇബ്രാഹിം അല്‍-ബാദ്രി എന്നാണ് ബഗ്ദാദിയുടെ യഥാര്‍ഥ പേര്. ഭീകരന്‍ ഒസാമ ബിന്‍ ലാദനു സമാനമായി യുഎസ് കണക്കാക്കിയിരുന്ന ഭീകരനായിരുന്നു അല്‍ ബഗ്ദാദി. കുടുംബത്തോടൊപ്പം രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴായിരുന്നു ഇയാളുടെ മരണമെന്നും സ്ഥിരീകരിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സ്വയം പൊട്ടിത്തെറിച്ചായിരുന്നു മരണം. ഇയാള്‍ക്കൊപ്പം മൂന്നു കുട്ടികളും കൊല്ലപ്പെട്ടു. 11 കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റാനും സാധിച്ചു. ചിതറിച്ചെറിച്ച ബഗ്ദാദിയുടെ മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്കു വിധേയമാക്കിയാണ് മരണം സ്ഥിരീകരിച്ചത്.
Post Your Comments