Latest NewsKeralaNews

വാളയാർ കൊലപാതകം; കേരള നിയമവകുപ്പിന്റെ സൈറ്റ് ഹാക്ക് ചെയ്‌ത്‌ കേരള സൈബർ വാരിയേഴ്‌സ്

വാളയാറിൽ കൊല്ലപ്പെട്ട സഹോദരിമാർക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി കേരള സൈബർ വാരിയേഴ്സ്. പ്രതികൾ ശിക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി നിയമവകുപ്പിന്റെ വെബ്സൈറ്റ് കേരള സൈബർ വാരിയേഴ്‌സ് ഹാക്ക് ചെയ്‌തു. ‘ജസ്റ്റിസ് ഫോർ ഔർ സിസ്റ്റേഴ്സ്’ എന്ന കുറിപ്പോടെയാണ് സൈറ്റ് ഹാക്ക് ചെയ്‌തിരിക്കുന്നത്‌. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പുവരുത്തുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്നും അധികാരദുര്‍വിനിയോഗം നടത്തി പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ ഇത്തരമൊരു വകുപ്പിന്റെ ആവശ്യം എന്താണെന്നും സൈബർ വാരിയേഴ്‌സ് ചോദിക്കുന്നു. ശബ്ദമില്ലാത്തവരുടെ ശബ്ദവും കണ്ണില്ലാത്തവരുടെ കാഴ്ചയുമാണ് തങ്ങളെന്ന അവകാശവാദത്തോടെയാണ് കേരള സൈബർ വാരിയേഴ്സ് പ്രതിഷേധം രേഖപ്പെടുത്തുന്നത്.

Read also: എന്തുകൊണ്ട് മലയാളം ചാനലുകൾ പ്രത്യേകിച്ച് മനോരമ എം. ബി. രാജേഷിനെ വാളയാർ കേസ്സിൽ ചർച്ചയ്ക്കു വിളിച്ചില്ല? തുറന്നടിച്ച് കെ. സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button