വാളയാര്‍ കൊലപാതകക്കേസില്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ പിണറായി വിജയനെതിരെ രൂക്ഷ പ്രതികരണവുമായി സംവിധായന്‍ ജോണ്‍ ഡിറ്റോ. രണ്ട് ബാലികമാരെ മാനഭംഗപ്പെടുത്തി ആത്മഹത്യയിലേക്കു നയിച്ച നരാധമന്മാരായ സഖാക്കളെ രക്ഷിക്കാൻ പോലീസ് ,എഫ്.ഐ.ആര്‍ മുതൽ ശ്രമം നടത്തുകയും ,പ്രതിഭാഗം വക്കീൽ മ്ലേച്ഛനായ സഖാവ് രാജേഷ് കോടതിയിൽ പ്രതികളെ രക്ഷിച്ചു കൊണ്ടുപോവുകയും ചെയ്തതിൽ ഉത്തരവാദിത്തം ആഭ്യന്തര മന്ത്രിയെന്ന നിലയിൽ മുഖ്യമന്ത്രിയ്ക്കാണെന്ന് ജോണ്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ബാലികമാരെ ഉപദ്രവിക്കുന്ന നായകളായ സഖാക്കളുടെ ലിംഗം ഛേദിച്ച് ചെങ്കൊടിയിൽപ്പൊതിഞ്ഞ് തനിക്കയച്ചു തരാം. പ്രതികളെ രക്ഷിക്കാന്‍ സഹായിച്ച പോലീസുകാരെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ട് ഉടൻ നടപടിയെടുത്തില്ലെങ്കിൽ പെൺകുട്ടികളുടെ അച്ഛൻമാർ തിരണ്ടിവാലുമായി ക്ലിഫ് ഹൗസിലേക്ക് വരുമെന്നും ജോണ്‍ കുറിച്ചു.
ജോണ്‍ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എടോ പിണറായി വിജയാ..
രണ്ട് ബാലികമാരെ മാനഭംഗപ്പെടുത്തി ആത്മഹത്യയിലേക്കു നയിച്ച നരാധമന്മാരായ സഖാക്കളെ രക്ഷിക്കാൻ പോലീസ് ,FIR മുതൽ ശ്രമം നടത്തുകയും ,പ്രതിഭാഗം വക്കീൽ മ്ലേച്ഛനായ സഖാവ് രാജേഷ് കോടതിയിൽ പ്രതികളെ രക്ഷിച്ചു കൊണ്ടുപോവുകയും ചെയ്തതിൽ ഉത്തരവാദിത്തം താങ്കൾക്കാണ്. ആഭ്യന്തര മന്ത്രിയെന്ന നിലയിൽ..
കുട്ടിയുടെ അമ്മ ദൃക്സാക്ഷി കൂടിയായ കേസ് കൂടിയാണിതെന്നോർക്കണം.
ബാലികമാരെ ഉപദ്രവിക്കുന്ന നായകളായ സഖാക്കളുടെ ലിംഗം ഛേദിച്ച് ചെങ്കൊടിയിൽപ്പൊതിഞ്ഞ് തനിക്കയച്ചു തരാം.
FIRൽ വീഴ്ച്ചവരുത്തി, പ്രതികളെ രക്ഷിക്കാൻ സഹായിച്ച SIയേയും പോലീസുകാരെയും സർവ്വീസിൽ നിന്ന് പിരിച്ചുവിട്ട് ഉടൻ നടപടിയെടുത്തില്ലെങ്കിൽ
ആഭ്യന്തരമന്ത്രീ.. പെൺകുട്ടികളുടെ അച്ഛൻമാർ ക്ലിഫ് ഹൗസിലേക്ക് വരും തിരണ്ടി വാലുമായി.
മാന്നാനത്തെ കെവിനെന്ന ദളിത് യുവാവിനെക്കൊന്നതിന് കൂട്ടുനിന്ന പോലീസുകാരെ പിന്തുണച്ച താങ്കൾക്ക് ഒരു ദളിത് കുടുംബത്തിന്റെ കണ്ണീർച്ചൂട് മനസ്സിലാവില്ല.
മലദൈവങ്ങളെ .
പുണ്യനദികളെ
കാനന രാപ്പാടികളേ…
മഹാസാഗരങ്ങളെ…
ഈ ബാലികമാരുടെ അമ്മയുടെ നെഞ്ചിലെത്തീ കെടുത്തണേ..
ഹതഭാഗ്യനായ അച്ഛന്റെ കിതപ്പാറ്റണേ..
ആ കുരുന്നു ബാലികമാർ അനുഭവിച്ച പ്രാണനൊമ്പരങ്ങളുടെ ശാപം എത്ര തലമുറ കഴിഞ്ഞാലാണ് പോലീസുകാരാ
പ്രതികളായ ജന്തുക്കളേ… നിങ്ങളുടെ ശിരസ്സിൽ നിന്നു പോവുക.
ഈ പെൺകുരുന്നുകളുടെ നിസ്സഹായ നിലവിളിയാലാവാം രണ്ടു പ്രളയങ്ങൾ ഈ നാടിനെ മുക്കിയത്…!!
എഴുതാൻ വയ്യ..
പച്ചമനുഷ്യനെ കൽമഴു കൊണ്ട് വെട്ടിക്കൊന്നവൻ ഭരിക്കുന്ന നാട്; ഇങ്ങനാവാനേ പറ്റൂ..
അവന്റെ പാർട്ടി കൊലപാതകത്തിലൂടെ ചോരമണമുള്ളതാണ്.
https://www.facebook.com/photo.php?fbid=2773509795995249&set=a.155988737747381&type=3&theater
Post Your Comments