Latest NewsNewsIndia

തകർന്നുവീണ ഹെലികോപ്റ്റര്‍ പൊക്കിയെടുത്ത് പറന്ന് വ്യോമസേന ഹെലികോപ്റ്റര്‍; ദൃശ്യങ്ങൾ വൈറലാകുന്നു

ന്യൂഡല്‍ഹി: കേദാര്‍നാഥ് ഹെലിപാഡില്‍ തകര്‍ന്നുവീണ സ്വകാര്യ ഹെലികോപ്റ്റര്‍ വ്യോമസേന ഹെലികോപ്റ്ററുകളുടെ സഹായത്തോടെ സുരക്ഷിത സ്ഥലത്തെത്തിക്കുന്ന വീഡിയോ വൈറലാകുന്നു. 11500 അടി ഉയരത്തിൽ നിന്ന് തകർന്ന് വീണ ഹെലികോപ്റ്റര്‍ വ്യോമസനയുടെ എംഐ 17 വി5 ഹെലികോപ്റ്ററുകളാണ് പൊക്കിയെടുത്തത്. ഉയര്‍ന്നപ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് റോഡ് മാര്‍ഗം ഇവിടേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് യു.ടി. എയര്‍ ഉത്തരാഖണ്ഡ് ഭരണകൂടത്തെ ബന്ധപ്പെട്ട് വ്യോമസേനയുടെ സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. തകര്‍ന്ന ഹെലിക്കോപ്റ്ററിനെ വ്യോമസേനയുടെ ഹെലിക്കോപ്റ്റര്‍ പൊക്കിയെടുക്കുകയും തുടര്‍ന്ന് ഡെറാഡൂണിലെ സഹസ്ത്രദാരയില്‍ എത്തിക്കുകയും ചെയ്തു. വീഡിയോ കാണാം.

Read also: ജന്മദിനത്തില്‍ തന്നെ ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ് ഇന്ത്യന്‍ സൈനികന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button