News

ജന്മദിനത്തില്‍ തന്നെ ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ് ഇന്ത്യന്‍ സൈനികന്‍

ന്യൂഡല്‍ഹി : ജന്മദിനത്തില്‍ തന്നെ ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ് ഇന്ത്യന്‍ സൈനികന്‍
ഇന്ന് ഉച്ചക്ക് ഭൂട്ടാനിലെ യോന്‍ഫുല വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടയിലാണ് സേനയുടെ ചേതക് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഭൂട്ടാനില്‍ നിന്നുള്ള സൈനികനും ഇന്ത്യയില്‍ നിന്നുള്ള പൈലറ്റുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സേനയുടെ പരിശീലത്തിന് എത്തിയതായിരുന്നു ഭൂട്ടാന്‍ സൈനികന്‍.

ഇന്ത്യന്‍ സേനാംഗമായ ലഫ്.കേണല്‍ രജനീഷ് പര്‍മാര്‍, ഭൂട്ടാനീസ് റോയല്‍ ആര്‍മി അംഗമായ ക്യാപറ്റന്‍ കാല്‍സാങ് വാങ്ടി എന്നിവരാണ് സംഭവ സ്ഥലത്ത് വച്ച് കൊല്ലപ്പെട്ടത്. ജന്മദിന ആഘോഷങ്ങള്‍ക്ക് തൊട്ട് പിന്നാലെയാണ് ലഫ്.കേണല്‍ രജനീഷ് പര്‍മാര്‍ അരുണാചല്‍ പ്രദേശിലെ കിര്‍മുവില്‍ നിന്ന് ഭൂട്ടാനിലെ യോന്‍ഫുലയിലേക്കുള്ള യാത്രയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്.

രണ്ട് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടുവെന്നാണ് സൈനിക വക്താവ് വിശദമാക്കിയത്. കനത്ത മഞ്ഞ് മൂലം ലാന്‍ഡിംഗിന് കാഴ്ചക്കുറവുണ്ടായ ഹെലികോപ്റ്ററുമായുണ്ടായ റേഡിയോ ബന്ധം ഉച്ചക്ക് ഒരുമണിയോടെയാണ് നഷ്ടമായത്. യോന്‍ഫുല വിമാനത്താവളത്തിന് സമീപമുള്ള ഖെന്‍ടോങ്മനി മലനിരകളിലേക്കാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. എന്നാല്‍ സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് സേന.

shortlink

Related Articles

Post Your Comments

Related Articles


Back to top button