Latest NewsIndiaNews

ഹരിയാന മുഖ്യമന്ത്രിയായി തുടർച്ചയായ രണ്ടാം തവണയും ചുമതലയേറ്റ് മനോഹര്‍ ലാല്‍ ഖട്ടാര്‍

ഛണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രിയായി, തുടർച്ചയായ രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ് മനോഹര്‍ ലാല്‍ ഖട്ടാര്‍. ഹരിയാന രാജ്ഭവനിലാണ് ചടങ്ങുകള്‍ നടന്നത്. ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ബി.ജെ.പിയുടെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ, പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍, ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിംഗ് ബാദല്‍ തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

കഴിഞ്ഞദിവസമാണു ജെജെപിയുടെ പിന്തുണയോടെ ഹരിയാനയിൽ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി തീരുമാനിച്ചത്. ദുഷ്യന്ത് ചൗത്താലയുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജെജെപിക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കുമെന്നു പ്രഖ്യാപിച്ചിരുന്നു. 90 അംഗ ഹരിയാന നിയമസഭയില്‍ 40 സീറ്റുകളാണ് ബിജെപി നേടിയത്. ആറ് സീറ്റ് ആണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. ജെ.ജെ.പിയുടെ പത്ത് എം.എല്‍.എമാരുടെയും,ഏഴ് സ്വതന്ത്ര എം.എല്‍.എമാരുടെയും പിന്തുണ ബി.ജെ.പി ഉറപ്പിക്കുകയും അധികാരത്തിൽ എത്തുകയുമായിരുന്നു.

തൊണ്ണൂറംഗ നിയമസഭയില്‍ ബിജെപി(40), കോണ്‍ഗ്രസ്(31), ജനനായക് ജനതാ പാര്‍ട്ടി(10), ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍(1), സ്വതന്ത്രര്‍(7) എന്നിങ്ങനെയാണ് കക്ഷിനില. ഏഴ് സ്വതന്ത്ര എം.എല്‍.എമാരില്‍ അഞ്ച് പേരും ബി.ജെ.പി വിമതരാണ്. സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ വിമതരായി മത്സരിച്ച്‌ ജയിക്കുകയായിരുന്നു.

Also read : ദീപപ്രഭയിൽ താമര; ഹരിയാനയിൽ ഖട്ടർ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നത് ദീപാവലി ദിനത്തിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button