റിയാദ്: സൗദിയില്‍ വാഹനങ്ങള്‍ നിര്‍ത്തിയ ശേഷം എഞ്ചിന്‍ ഓഫാക്കാതെ പുറത്തിറങ്ങുന്നവർക്ക് കനത്ത പിഴ ഏർപ്പെടുത്താൻ തീരുമാനം. ഇങ്ങനെ ചെയ്യുന്നത് നിയമപ്രകാരം കുറ്റകരമാണെന്നും 100 മുതല്‍ 150 റിയാല്‍ വരെ പിഴ ചുമത്തുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. എഞ്ചിന്‍ ഓഫ് ചെയ്യാതെ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ മോഷണം പോകുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം.
Read also: ഇലക്ട്രിക് വിപ്ലവുമായി ബജാജ്; വാഹന പ്രേമികളുടെ മനം കവരുന്ന പുതിയ മോഡൽ അവതരിപ്പിച്ചു
ലൈറ്റര്‍ വാങ്ങാനായി വാഹനം നിര്‍ത്തി പുറത്തിറങ്ങിയപ്പോഴേക്കും ഒരു യുവാവ് വാഹനത്തില്‍ കയറി അതുമായി കടന്നുകളഞ്ഞെന്ന് അടുത്തിടെ പരാതി ലഭിച്ചിരുന്നു. ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ വാഹനം കണ്ടെത്താന്‍ കഴിഞ്ഞത്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
Post Your Comments