Latest NewsUSANews

ചൊവ്വയിലെ ഉപ്പുതടാകങ്ങൾ പാറക്കെട്ടുകൾ ആയ കഥ; പഠന റിപ്പോർട്ട് പുറത്ത്

ഹൂസ്റ്റൺ: ചൊവ്വ ഗ്രഹത്തിൽ ഉണ്ടായിരുന്ന ഉപ്പുതടാകങ്ങൾ ആണ് പാറക്കെട്ടുകൾ ആയി മാറിയതെന്ന് കണ്ടെത്തൽ. ചൊവ്വയിലെ ഗെയ്ൽ ഗർത്തത്തിൽ 300 കോടി വർഷം മുൻപ് അത്തരമൊരു ഉപ്പു തടാകമുണ്ടായിരുന്നുവെന്നും അന്തരീക്ഷ മർദം കുറഞ്ഞതുമൂലം അതു ബാഷ്പീകരിച്ചാവാം ഇപ്പോഴത്തെ പാറക്കെട്ടുകൾ രൂപപ്പെട്ടതെന്നും നേച്ചർ ജിയോ സയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 2012 മുതൽ നാസയുടെ ക്യൂരിയോസിറ്റി ഇവിടെ പര്യവേക്ഷണം നടത്തിവരികയാണ്.

ALSO READ:  ഉപതെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുൽ; കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി യോഗം ഇന്ന് ചേരും

360 കോടി വർഷം മുൻപ് ഉൽക്ക വീണു രൂപപ്പെട്ടതാണ് ഗെയ്ൽ ഗർത്തം. ഇവിടെ ദ്രാവക രൂപത്തിൽ ജലം ഉണ്ടായിരുന്നു. അതിൽ സൂക്ഷ്മജീവികളും. പിന്നീട് അവ വരണ്ടുണങ്ങി ഇന്നുകാണുന്ന രൂപത്തിലായി. ബൊളീവിയ-പെറു അതിർത്തിക്കടുത്തുള്ള അൽട്ടിപ്ലാനോ പ്രദേശത്ത് ഇന്നു കാണുന്ന തരം ഉപ്പുതടാകങ്ങളായിരുന്നു ചൊവ്വയിൽ ഉണ്ടായിരുന്നത്. വേനൽക്കാലത്ത് അവ വറ്റിവരളുന്നു. ചൊവ്വയിൽ സംഭവിച്ചത് ഇതുതന്നെയാകാം– പഠനം പറയുന്നു.

ALSO READ: ദീപപ്രഭയിൽ ഭാരതം; ജനങ്ങള്‍ക്ക് ദീപാവലി ആശംസയറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

shortlink

Related Articles

Post Your Comments

Related Articles


Back to top button