KeralaLatest NewsNews

അർദ്ധരാത്രിയിൽ സ്ത്രീകളെ വീടുകയറി ആക്രമിച്ച് പണവും ആഭരണങ്ങളും തട്ടിയെടുത്ത കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചു

ആലപ്പുഴ : വീടുകയറി സ്ത്രീകളെ ആക്രമിച്ച് പണവും ആഭരണങ്ങളും തട്ടിയെടുത്ത കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചു. പ്രതികളായ തമിഴ്‌നാട് കമ്പം തേനി തിരുവള്ളൂർഭാഗത്ത് ടി ടി വി ദിനകരൻ നഗറിൽ വിഷ്ണുമൂർത്തി, മഞ്ചക്കോള കോളനിയിൽ കാട്ടുകുച്ചൻ എന്നിവരെ പത്ത് വർഷം കഠിനതടവിനാണ് ആലപ്പുഴ അഡീഷണൽ ഡിസ്‌ട്രിക്ട് ആന്റ് സെഷൻസ് കോടതി ജഡ്ജി പി എൻ സീത  വിധിച്ചത്. പ്രതികൾ 25,000 രൂപ കോടതിയിൽ കെട്ടിവെയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി കഠിന തടവ് അനുഭവിക്കണം. 4പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഒന്നാം പ്രതി മരണപ്പെടുകയും രണ്ടാം പ്രതി നാടുവിട്ടുപോകുകയും ചെയ്തതിനാൽ മൂന്നും നാലും പ്രതികളെ വച്ചാണ് കേസ് നടത്തിയത്.

Also read : കണ്ണൂരിൽ മരിച്ച വിദ്യാർത്ഥിനികളുടെ ആത്മഹത്യ കുറിപ്പില്‍ സഹപാഠികളുടെ പേരുകള്‍ ഉണ്ടെന്നു സൂചന

2012 മെയ് മാസം 17ന് അർദ്ധരാത്രി മാരാരികുളം വടക്ക് പഞ്ചായത്ത് ഒൻപതാം വാര്‍ഡിലെ വസന്തത്തിൽ രാധാകൃഷ്ണന്റെ വീട്ടിലാണ് സംഭവമുണ്ടായത്. വീട്ടിൽ അതിക്രമിച്ചു കയറി രാധാകൃഷ്ണന്റെ ഭാര്യയേയും മരുമകളേയും ആക്രമിച്ച് പരിക്കേൽപ്പിച്ച് സ്വർണ്ണാഭരണങ്ങളും പണവും മൊബൈൽ ഫോണും പ്രതികൾ മോഷ്ടിക്കുകയായിരുന്നു. സംഭവദിവസം രാധാകൃഷ്ണന്റെ ഭാര്യയും മരുമകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇത് മനസിലാക്കിയ പ്രതികൾ മാരകായുധങ്ങളുമായി വീട്ടിൽ കയറി അഭരണങ്ങൾ അഴിച്ചുനൽകാൻ ആവശ്യപ്പെട്ടു ഇത് നിഷേധിച്ച വീട്ടുകാരെ മാരകമായി ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം ആഭരണങ്ങളും പണവും മൊബൈൽഫോണും എടുത്ത് പ്രതികൾ പുറത്തുനിന്നും വാതിൽപൂട്ടി രക്ഷപെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button