മുഖത്തെ പിഗ്മെന്റേഷനുള്ള നല്ലൊരു പരിഹാരമാണ് നെല്ലിക്കയുടെ നീര് മുഖത്തു പുരട്ടുന്നത്. ഇതു ചര്‍മത്തിനടിയിലേയ്ക്കിറങ്ങിയാണ് പിഗ്മെന്റേഷന് പരിഹാരം കാണുന്നത്. ഇത് മുഖത്തു പുരട്ടുമ്പോള്‍ കുത്തുകളുടെ നിറം മങ്ങുന്നു. അടുപ്പിച്ചു പുരട്ടുന്ന് ഏറെ ഗുണം നല്‍കും. അല്‍പം നെല്ലിക്കാനീര് കോട്ടന്‍ കൊണ്ട് മുഖത്തു തേച്ചു പിടിപ്പിച്ചാ്ല്‍ മതിയാകും. നല്ലൊരു ടോണര്‍ കൂടിയാണ് നെല്ലിക്കാനീര്. ചര്‍മത്തിലുണ്ടാകുന്ന കൊളാജന്റെ കുറവാണ് ചര്‍മം അയഞ്ഞു തൂങ്ങാന്‍ ഇടയാക്കുന്നത് നെല്ലിക്കാനീര് കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി ചര്‍മത്തിന് ദൃഢത നല്‍കും. ഇത് പ്രായക്കുറവു തോന്നിയ്ക്കും.
നിറം വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് നെല്ലിക്കാനീരു മുഖത്തു പുരട്ടുന്നത്. ഇതിലെ വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റകള്‍ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. ഇതില്‍ അല്‍പം തേന്‍ ചേര്‍ത്തു പുരട്ടുന്നതു കൂടുതല്‍ ഗുണം നല്‍കും. മുഖക്കുരുവിനുളള നല്ലൊരു പരിഹാരം കൂടിയാണ് നെല്ലിക്കാനീരു മുഖത്തു പുരട്ടുന്നത്. ഇത് മുഖക്കുരുവിന്റെ പാടുകള്‍ മാറ്റുന്നതിനും നല്ലതാണ്. നെല്ലിക്കാജ്യുസ് ഉള്ളിലേയ്ക്കു കഴിയ്ക്കുന്നത് രക്തദോഷങ്ങള്‍ ഒഴിവാക്കും. ചര്‍മത്തിലെ ടോക്‌സിനുകള്‍ ഒഴിവാക്കും. ഈ രണ്ടു ഗുണങ്ങളും ചര്‍മത്തിലെ മുഖക്കുരുവിനെ തടയുകയും ചെയ്യും.
Post Your Comments