മൈസൂരു•മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി എച്ച് വിജയശങ്കർ ഉടൻ ബിജെപിയില്‍ ചേര്‍ന്നേക്കും.
വെള്ളിയാഴ്ച ഹൻസൂരിൽ അദ്ദേഹം തന്റെ അനുയായികളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു.
കോൺഗ്രസിലെ രാഷ്ട്രീയം ബുദ്ധിമുട്ടായതിനാൽ ഉചിതമായ തീരുമാനം എടുക്കാൻ ഇത് ശരിയായ സമയമാണെന്ന് അദ്ദേഹം അനുയായികളോട് പറഞ്ഞു.
ഹൻസൂർ നിയമസഭാ സീറ്റിലേക്ക് തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയില്‍ ചേരാന്‍ ഉദ്ദേശിക്കുന്ന വിജയശങ്കർ ബിജെപി നേതാക്കളുമായി ബന്ധപ്പെടുന്നതായാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
1991 വരെ കോൺഗ്രസിനൊപ്പമുണ്ടായിരുന്ന അദ്ദേഹം പിന്നീട് ബി.ജെ.പിയിൽ ചേർന്നു. തുടര്‍ന്ന് എംഎൽഎ, എംപി, എംഎൽസി, ബി.ജെ.പി സർക്കാരിൽ മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചു. ബി.ജെ.പിയിൽ നിന്ന് പുറത്തുപോയ ശേഷം 2017 ജനുവരിയിൽ കോൺഗ്രസിൽ തിരികെയെത്തുകയായിരുന്നു.
Post Your Comments