വാര്‍ത്തകള്‍ക്ക് മാത്രമായി പ്രത്യേക ടാബ് നല്‍കുന്ന ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഫേസ്ബുക്ക്. ന്യൂസ് ടാബ് എന്ന പേരിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. പരിക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പുതിയ ഫീച്ചര്‍ നിലവില്‍ അമേരിക്കയില്‍ മാത്രമെ ലഭ്യമാകുകയുള്ളു.ഫേസ്ബുക്ക് ന്യൂസ് ടാബില്‍ കാണിക്കുന്ന വാര്‍ത്തകള്‍ തെരഞ്ഞെടുക്കാന്‍ മാദ്ധ്യമ പ്രവര്‍ത്തകരുടെ സംഘത്തെയും നിയോഗിക്കും.
സബ്‌സ്‌ക്രിപ്ഷന്‍ സംവിധാനവും ന്യൂസ് ടാബില്‍ ഉണ്ടാകും.നിലവില്‍ ഫേസ്ബുക്ക് ന്യൂസ് ഫീഡില്‍ വാര്‍ത്തകള്‍ ക്രമീകരിച്ചിരിക്കുന്നത് പോലെ തന്നെയാണ് ന്യൂസ് ടാബില്‍ വാര്‍ത്തകള്‍ പ്രദര്‍ശിപ്പിക്കുക. ജനറല്‍, ടോപ്പിക്കല്‍, ഡൈവേഴ്‌സ്, ലോക്കല്‍ ന്യൂസ് എന്നിങ്ങനെ നാല് വിഭാഗങ്ങളാണ് ഫേസ്ബുക്ക് ന്യൂസ് ഫീച്ചറില്‍ ഉണ്ടാകുക. പുതിയ ഫീച്ചറില്‍ ഉപയോക്താക്കള്‍ക്ക് വാര്‍ത്തകള്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണാധികാരമുണ്ടാകും. പുതിയ ഫീച്ചറില്‍ അവരവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള വാര്‍ത്തകള്‍ കാണാം.
Post Your Comments